Wednesday, October 24, 2018
ഇപ്പോൾ ഇ ബുക്ക് ഫോർമാറ്റിൽ ലഭ്യമാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആമസോൺ കിൻഡിലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
If you follow this new, updated series of questions related to journalism and mass communication, you won't have to look back. Eligibility tests, tests for lectureship and every single opportunity will be yours. All the questions we provide are handpicked and verified. So follow the guide, learn and share.
‘Journalism & Mass Communication: Question Bank’ is designed to guide candidates appearing for NET/JRF/SET/HSST and University entrance exams for Journalism Degrees, covering all the areas as stated in the syllabus, with selected questions from NET and SET question papers from the last seven years.
We hope that this book will be of immense help. We wish you all success.
Friday, July 6, 2018
ജേർണലിസം ഗൈഡ് ഇ ബുക്ക് ഫോർമാറ്റിൽ - എഡിഷൻ 2
7:16 PM Rithwick
A Guide to Mass Communication and journalism Second Edition
ഇപ്പോൾ ഇ ബുക്ക് ഫോർമാറ്റിൽ ലഭ്യമാണ്.താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആമസോൺ കിൻഡിലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Contents
News Gathering
News Editing
Elements of Good Writing
News Writing for Print Media
Radio Scripting Techniques
Elements of Radio Production
Television Scripting Techniques
Elements of Television Production
An Introduction to Photojournalism
Online Journalism
World of Advertising
An Introduction to Public Relations
Corporate Communication
Art of Filmmaking
General Information and Terminology
books on journalism / Guide / jmbooks / mass communication / NET / pdf books / SET
Friday, June 29, 2018
മാധ്യമപഠനം - കാലിക്കറ്റ് യൂണിവേസിറ്റി ഇലക്ടീവ് പേപ്പര്‍ പഠന സാമഗ്രികള്‍
8:33 AM Rithwick
മാധ്യമപഠനം - കാലിക്കറ്റ് യൂണിവേസിറ്റി ഇലക്ടീവ് പേപ്പര്‍ പഠന സാമഗ്രികള്‍ പി ഡി എഫ് ഫോര്‍മാറ്റില്‍
മാധ്യമപഠനം ഡൌണ്‍ലോഡ് ചെയ്യുക
മാധ്യമപഠനം ഡൌണ്‍ലോഡ് ചെയ്യുക
Sunday, June 17, 2018
കേരള പ്രസ്സ് അക്കാദമിയുടെ മാധ്യമപ്രവർത്തനത്തെപ്പറ്റിയുള്ള e - books / PDF books ഡൗൺലോഡ് ചെയ്യാം
11:59 PM Rithwick
കേരള പ്രസ്സ് അക്കാദമി വെബ്സൈറ്റിൽ നിന്നും മാധ്യമപ്രവർത്തനത്തെപ്പറ്റിയുള്ള e - books / PDF books ഡൗൺലോഡ് ചെയ്യാം.
1. പത്രഭാഷ
Download PDF book - പത്രഭാഷ
പ്രശസ്തരായ നിരവധി വ്യക്തികളുടെ മാധ്യമപ്രവർത്തനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ഇ.എം.എസ്, കൃഷ്ണവാര്യർ, ഗോവിന്ദ പിള്ള, വാസുദേവ ഭട്ടതിരി തുടങ്ങിയവരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
2. പത്രപ്രവർത്തനം ഭിന്നമുഖങ്ങൾ
Download PDF book - പത്രപ്രവർത്തനം ഭിന്നമുഖങ്ങൾ
പത്രപ്രവർത്തനത്തിന്റെ വിവിധ മേഖലകളെക്കുറിച്ചു എഴുതപ്പെട്ട ലേഖനങ്ങളുടെ സമാഹാരം.
3. നാട്ടുവിശേഷം
Download PDF book - നാട്ടുവിശേഷം
ടി. വേണുഗോപാലൻ & തോമസ് ജേക്കബ്
കേരളത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമങ്ങളിലെ വാർത്താ ശേഖരണവും എഴുത്തും കേന്ദ്രീകരിച്ചുള്ള വിശദമായ പഠനങ്ങളുടെ സമാഹാരം.
4. നമ്പ്യാർ പിന്നെയും മുന്നിൽ നിൽക്കുന്നു
Download PDF book - നമ്പ്യാർ പിന്നെയും മുന്നിൽ നിൽക്കുന്നു
പി. ശ്രീധരൻ
മലയാള മാധ്യമപ്രവർത്തന ചരിത്രത്തിൽ സുപ്രധാന ഇടം നേടിയ വി. കരുണാകരൻ നമ്പ്യാർ എന്ന മാധ്യമപ്രവർത്തകന്റെ ജീവിതവും പ്രവർത്തനവും കേന്ദ്രീകരിച്ചു നടത്തിയ പഠനങ്ങളാണ് പുസ്തകത്തിന്റെ കേന്ദ്രബിന്ദു.
5. കേരളവികസനം : ഇടതു പക്ഷവും മാധ്യമങ്ങളും
Download PDF book - കേരളവികസനം : ഇടതു പക്ഷവും മാധ്യമങ്ങളും
6. മാധ്യമകാഴ്ചകളില്‍ മയങ്ങുന്നവര്‍
Download PDF book - മാധ്യമകാഴ്ചകളില്‍ മയങ്ങുന്നവര്‍
7. കുട്ടിയും മാധ്യമങ്ങളും
Download PDF book - കുട്ടിയും മാധ്യമങ്ങളും
8.സാമൂഹിക നവോത്ഥാനവും മാധ്യമങ്ങളും
Download PDF book - സാമൂഹിക നവോത്ഥാനവും മാധ്യമങ്ങളും
9. ദളിത് ജീവിതം മാധ്യമങ്ങളില്‍
Download PDF book - ദളിത് ജീവിതം മാധ്യമങ്ങളില്‍

ഐക്യകേരളപ്പിറവിക്കുശേഷമുള്ള കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രവും വികസനപരിപ്രേക്ഷ്യവും ഭംഗിയായി ഈ പുസ്തകത്തില്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.
6. മാധ്യമകാഴ്ചകളില്‍ മയങ്ങുന്നവര്‍
Download PDF book - മാധ്യമകാഴ്ചകളില്‍ മയങ്ങുന്നവര്‍
കെ.വി. സുധാകരന്‍
ടെലിവിഷനും ഇന്റര്‍നെറ്റും പുതിയ തലമുറയുടെ മനസ്സിനെ എത്രത്തോളം മയക്കിയിട്ടുണ്ട് എന്നറിയാന്‍ നടത്തിയ സമഗ്രമായ സര്‍വെയുടെ കണ്ടെത്തലുകള്‍, പഠനത്തിന്റെ നിഗമനങ്ങള്‍, പുതിയ മാധ്യമങ്ങളുടെ നന്മതിന്മകള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നതാണ് മാധ്യമക്കാഴ്ചയില്‍ മയങ്ങുന്ന്‌വര്‍.
7. കുട്ടിയും മാധ്യമങ്ങളും
Download PDF book - കുട്ടിയും മാധ്യമങ്ങളും
വി. വേണുഗോപാല്‍
വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന, വാര്‍ത്തയാക്കപ്പെടുന്ന കുട്ടികൾ പലപ്പോഴും മാധ്യമങ്ങളുടെ ഇരകളായി കുട്ടികള്‍ മാറുന്നു. സങ്കീര്‍ണമായ ആരോഗ്യ-വിദ്യാഭ്യാസ-മനശാസ്ത്ര-സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഗൗരവമേറിയ പ്രശ്‌നമാണ് ശ്രീ വേണുഗോപാല്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
8.സാമൂഹിക നവോത്ഥാനവും മാധ്യമങ്ങളും
Download PDF book - സാമൂഹിക നവോത്ഥാനവും മാധ്യമങ്ങളും
സി.പി. സത്യരാജ്
സാമൂഹിക മുന്നേറ്റത്തിലെ ഈ മലയാളപ്പെരുമയില്‍ ഊറ്റംകൊള്ളുമ്പോഴും നവോത്ഥാനമുന്നേറ്റങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന സംഭവങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. വ്യത്യസ്ത കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളെ മാധ്യമങ്ങള്‍ എങ്ങനെ സമീപിച്ചുവെന്നതാണ് ഈ പഠനത്തിലെ ഉള്ളടക്കം.
9. ദളിത് ജീവിതം മാധ്യമങ്ങളില്‍
Download PDF book - ദളിത് ജീവിതം മാധ്യമങ്ങളില്‍
പി.കെ. വേലായുധന്‍
അക്കാഡമിക് യോഗ്യതകളും മതിയായ പ്രതിഭയുമുണ്ടായിട്ടും പത്രസ്ഥാപനങ്ങളുടെ ഏഴയലത്തേക്ക് അടുക്കാന്‍ ദളിതരായ പത്രപ്രവര്‍ത്തകര്‍ക്ക്് സാധിക്കുന്നില്ല. മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലൊന്നും ദളിത് ജേര്‍ണലിസ്‌ററുകള്‍ക്കുവേണ്ടി വാതില്‍ തുറക്കപ്പെടുന്നില്ല. ശ്രീ. വേലായുധന്‍ ആദ്യമായി കേരളത്തിലെ ഈ പ്രശ്‌നത്തിന്റെ‚ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നിരിക്കുന്നു.
Friday, April 20, 2018
ജേർണലിസം ഗൈഡ് ഇ ബുക്ക് ഫോർമാറ്റിൽ
11:07 PM Rithwick
A Guide to Journalism and Mass Communication is now available at Amazon Kindle store as ebook.. Compatible with Kindle e reader, tablet and smart phone..
A Guide to Mass Communication and journalism ഇപ്പോൾ ഇ ബുക്ക് ഫോർമാറ്റിൽ ലഭ്യമാണ്.. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആമസോൺ കിൻഡിലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്
Sunday, March 25, 2018
Advertising Agencies പരസ്യ ഏജൻസികൾ
11:20 PM Rithwick
പരസ്യ നിർമ്മാണം, ഗവേഷണം, പ്രചാരണം തുടങ്ങി എല്ലാ വിധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന
സ്ഥാപനങ്ങളാണ് പരസ്യ ഏജൻസികൾ. പ്രധാനമായും രണ്ടു തരം ഉത്തരവാദിത്വങ്ങൾ
ആണ് പരസ്യ ഏജൻസികൾക്കുള്ളത്. മാർക്കറ്റിങ്ങ് സാഹചര്യത്തെപറ്റിയുള്ള ഗവേഷണവും പരസ്യ
നിർമ്മാണവും. രണ്ടും ദീർഗ്ഗകാലാടിസ്ഥാനത്തിൽ പ്രതിഫലനം ഉണ്ടാക്കുന്ന പ്രക്രിയകളാണ്.
സ്ഥാപനത്തിന്റെയും ഉത്പന്നത്തിന്റെയും സമൂഹത്തിലുള്ള സ്വീകാര്യത, പ്രേക്ഷകപ്രതികരണം,
എതിരാളികൾ ഉയർത്തുന്ന വെല്ലുവിളികൾ, പ്രചാരണത്തിന് ഉപയോഗിക്കേണ്ടുന്ന മാധ്യമങ്ങൾ മുതലായ
നിരവധി മേഖലകളെക്കുറിച്ചു വിശദമായ പഠനം നടത്തേണ്ടുന്ന ഉത്തരവാദിത്വം ഏജൻസികൾക്കാണുള്ളത്.
പരസ്യനിർമ്മാണവും വെല്ലുവിളി ഉയർത്തുന്ന മേഖലയാണ്. കോപ്പി റൈറ്റർ, പ്രൊഡക്ഷൻ കൺട്രോളർ,
ഡയറക്ടർ, ടെക്‌നിക്കൽ ക്രൂ മുതലായ നിരവധി പേർ
ഇതിനായി പ്രവർത്തിക്കേണ്ടതുണ്ട്. ഒരു സ്ഥാപനത്തിന് ഇത്രയും പേരെ ഒരുമിച്ചു കൊണ്ട്
വരുന്നത് അധികഭാരമാണ്. എന്നാൽ ഒരു പരസ്യത്തിൻറെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന
എല്ലാവരും ഉള്കൊള്ളുന്നതാണ് പരസ്യ ഏജൻസി. അഡ്മിനിസ്ട്രേഷൻ, ബിസിനസ്, ക്രീയേറ്റിവ്, മാർക്കറ്റിങ് എന്നിവയാണ് പരസ്യ ഏജൻസികളുടെ
വിവിധ വിഭാഗങ്ങൾ. ഇന്ത്യയിലെ പ്രധാന പരസ്യ ഏജൻസികൾ: ഒഗിൾവി ആൻഡ് മേത്തർ, ജെ വാൾട്ടർ
തോംപ്സൺ ഇന്ത്യ, ആർ. കെ. സ്വാമി, മുദ്ര കമ്മ്യുണിക്കേഷൻ, etc.
പ്രവർത്തനത്തിന്റെ രീതിക്കനുസരിച്ചു ഏജൻസികൾ തരം തിരിച്ചിട്ടുണ്ട്.
പ്രവർത്തനത്തിന്റെ രീതിക്കനുസരിച്ചു ഏജൻസികൾ തരം തിരിച്ചിട്ടുണ്ട്.
Full Service Agency
പരസ്യവുമായി ബന്ധപ്പെട്ട എല്ലാ
വിധ സേവനങ്ങളും ചെയ്തു കൊടുക്കുന്ന പരസ്യ ഏജൻസികളാണ് ഫുൾ സർവീസ് ഏജൻസികൾ. ഗവേഷണം, ആശയം,
നിർമ്മാണം, പ്രചാരണം മുതലായ എല്ലാ ചുമതലകളും നിർവഹിക്കാൻ ഇത്തരം ഏജൻസികൾക്ക് കഴിയും.
എന്നാൽ പ്രത്യേകിച്ച് ഒരു മേഖലയിലും അമിത പ്രാധാന്യം കൊടുക്കുന്നുമില്ല. പരസ്യ നിർമ്മാണത്തിന്റെ ഓരോ
ഘട്ടവും അതാത് വിഭാഗത്തിന്റെ തലവന്മാരാണ് നിയന്ത്രിക്കുന്നത്. നിരവധി വിഭാഗങ്ങൾ ഉൾകൊള്ളുന്നു
എന്നത് കൊണ്ട് തന്നെ മറ്റു ഏജൻസികളെ അപേക്ഷിച്ചു വളരെ സങ്കീർണ്ണമാണ് ഇവയുടെ പ്രവർത്തനം.
വലിയ തോതിലുള്ള പ്രചാരണത്തിന് ഇത്തരം ഏജൻസികളാണ് ഏറ്റവും അഭികാമ്യം.
In-House Agency
ഒരു സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന
ഏജൻസികളാണ് ഇൻ ഹൌസ്. ഇവ കമ്പനിയുടെ ഒരു വിഭാഗമായാണ് പ്രവർത്തിക്കുന്നത്. ഫുൾ സർവീസ് ഏജൻസികളെപ്പോലെ പരസ്യവുമായി ബന്ധപ്പെട്ട
എല്ലാ പ്രവർത്തനങ്ങളും ഇത്തരം ഏജൻസികൾ ചെയ്തു കൊടുക്കാറുണ്ട്. ഒട്ടു മിക്ക കോർപ്പറേറ്റ്
സ്ഥാപനങ്ങൾക്കും ഇൻ ഹൌസ് ഏജൻസികളുണ്ട്. പ്രചാരണത്തിന്റെ ചെലവ് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
Specialized Agencies
പരസ്യ നിർമ്മാണത്തിന്റെയും പ്രചാരണത്തിന്റെയും
ഏതെങ്കിലും ഒരു മേഖലയിൽ മാത്രം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന ഏജൻസികളാണ് ഇവ.ഉദാ:
മീഡിയ ബയിങ് ഏജൻസി, ഇന്ററാക്ടീവ് ഏജൻസി, ക്രിയേറ്റിവ് ഏജൻസി.
Media Buying Agency
മാധ്യമങ്ങളിൽ നിന്നും പരസ്യം
ചെയ്യാനുള്ള സ്ഥലവും സമയവും മുൻകൂട്ടി വാങ്ങി വയ്ക്കുന്ന സ്ഥാപനങ്ങളാണ് മീഡിയ ബയിങ്
ഏജൻസികൾ. മറ്റു പരസ്യ ഏജൻസികൾക്ക് ഇവർ വഴി മാധ്യമങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുന്നു.
അതുകൊണ്ടു പരസ്യം ചെയ്യുന്നവർക്ക് ഓരോ മാധ്യമസ്ഥാപനങ്ങൾ കയറിയിറങ്ങേണ്ടി വരുന്നില്ല.
മീഡിയ പ്രധാനമായും ചെയ്യുന്ന പ്രവർത്തനം ഏകോപിപ്പിക്കലാണ്.
Interactive Agency
ഓൺലൈൻ മാധ്യമങ്ങളിൽ മാത്രമാണ്
ഇവർ പരസ്യ പ്രചാരണം നിർവഹിക്കുന്നത്. ഓൺലൈൻ മേഖലയ്ക്ക് ഉതകുന്ന ശൈലിയിലാണ് നിർമ്മാണവും
പ്രചാരണവും. മറ്റു ഏജൻസികളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞ പ്രചാരണമാണ് ഇവർ ചെയ്യുന്നത്.
സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, ഇ മെയിൽ മുതലായ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുന്നത്.
Creative Agency or Creative Boutique
പരസ്യനിർമ്മാണത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന
പ്രവർത്തനമാണ് ഇവയുടേത്. അതുകൊണ്ടു തന്നെ പരസ്യത്തിന്റെ അവതരണത്തിലും സന്ദേശത്തിലും
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം ഏജൻസികൾക്കാകുന്നു. സർഗ്ഗാത്മകവും വ്യത്യസ്തവുമായ
പരസ്യങ്ങൾ നിർമ്മിക്കുന്നതിലൂടെ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും. ഇവയുടെ പ്രവർത്തനം
നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ പ്രചാരണത്തിനും കൂടുതൽ പ്രവർത്തനങ്ങൾക്കും മറ്റു
ഏജൻസികളെ സമീപിക്കേണ്ടി വരും. ഇവ ക്രിയേറ്റിവ് ബുട്ടീക്ക് എന്നും അറിയപ്പെടുന്നു.
Monday, March 19, 2018
Newspaper Layout
1:48 AM Rithwick
പത്രത്താളുകളില്‍ വാര്‍ത്തയും
ചിത്രങ്ങളും മറ്റു ഘടകങ്ങളും ക്രമമായി അടുക്കുന്ന പ്രകൃയയാണ് ന്യൂസ് പേപ്പര്‍
ലേയൌട്ടിംഗ്. ഇതിനെ ന്യൂസ് പേപ്പര്‍ മേക്ക് അപ്പ് എന്നും വിളിക്കുന്നു. വാര്‍ത്തകള്‍ക്ക്
വ്യക്തത ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ലേയൌട്ടിംഗ് പ്രകൃയയാണ്.
ലേയൌട്ടിംഗ് ചെയ്യുന്നതിനായി നിരവധി സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഉദാ: Adobe In-Design, PageMaker, Coral draw. ലേയൌട്ട് ചെയ്യുന്നതിന് നിരവധി ശൈലികള്‍
പ്രാബല്യത്തിലുണ്ട്. സിമ്മട്രിക്കല്‍ ലേയൌട്ട്, അസിമ്മട്രിക്കല്‍ ലേയൌട്ട്
എന്നിവയാണ് പ്രധാനപ്പെട്ട ലേയൌട്ട് ശൈലികള്‍. ഇവയുടെ തന്നെ ഉപവിഭാഗങ്ങളാണ് വെര്‍ട്ടിക്കല്‍
ലേയൌട്ട്, ഹോറിസോണ്ടല്‍ ലേയൌട്ട്, ബ്രേസ് മേക്ക്അപ്പ്, ബ്രോക്കന്‍ കോളം
മേക്ക്അപ്പ്, സര്‍ക്കസ് മേക്ക്അപ്പ് എന്നിവ.
പത്രത്തിന്റെ
ഉള്ളടക്കങ്ങള്‍ വേണ്ടും വിധം ഓരോ താളുകളിലായി അടുക്കുന്ന പ്രകൃയയാണ് പേജിനേഷന്‍.
ലേയൌട്ടിംഗ് പ്രക്രിയ ഇതിന്റെ ഭാഗമാണ്.
Headlines and Caption - തലക്കെട്ടുകളും അടിക്കുറിപ്പും
1:47 AM Rithwick
Types of Headlines
തലക്കെട്ടുകള്‍ വാര്‍ത്തയുടെ
അവിഭാജ്യഘടകമാണ്. ഒറ്റവരിയില്‍ അവതരിപ്പിക്കുന്ന ലീഡ് ആണ് തലക്കെട്ട് എന്ന് പറയാം. ഒരു വാര്‍ത്തയില്‍ പ്രേക്ഷന് താത്പര്യം ജനിപ്പിക്കുന്നതില്‍ തലക്കെട്ടുകള്‍ സുപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. വാര്‍ത്തയിലെ 'എന്ത് What' എന്ന ഘടകമാണ് തലക്കെട്ടിനായി ഉപയോഗിക്കുന്നത്. തലക്കെട്ടുകള്‍ അവയുടെ അവതരണ രീതിക്കനുസരിച്ച് തരം
തിരിച്ചിരിക്കുന്നു. ഉദാ-
1.
Cross line
ഒറ്റ വരിയിലുള്ള
തലക്കെട്ടുകള്‍. രണ്ടോ മൂന്നോ കോളത്തില്‍ ഉള്‍കൊള്ളിക്കുന്നു.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തിന്റെ നെറുകയില്‍
2.
Double line
രണ്ടു വരിയില്‍
കൊടുക്കുന്ന തലക്കെട്ടുകള്‍. കോളങ്ങളുടെ എണ്ണം കുറവായിരിക്കും. ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ഫൈനലില്‍ കളിക്കും
ഫൈനലില്‍ കളിക്കും
3.
Drop – line
മൂന്നു വരിയില്‍ കൊടുക്കുന്ന തലക്കെട്ടുകള്‍. ആദ്യത്തെ വരി കോളത്തിനു ഇടത്തോട്ടു ചേര്‍ന്നും രണ്ടാമത്തേത് മധ്യത്തിലും മൂന്നാമത്തേത് വലത്തോട്ടു ചേര്‍ന്നുമിരിക്കുന്നു.
മൂന്നു വരിയില്‍ കൊടുക്കുന്ന തലക്കെട്ടുകള്‍. ആദ്യത്തെ വരി കോളത്തിനു ഇടത്തോട്ടു ചേര്‍ന്നും രണ്ടാമത്തേത് മധ്യത്തിലും മൂന്നാമത്തേത് വലത്തോട്ടു ചേര്‍ന്നുമിരിക്കുന്നു.
ഉദാ: ഇന്ത്യ
വേള്‍ഡ്കപ്പ്
ഫൈനലില്‍
വേള്‍ഡ്കപ്പ്
ഫൈനലില്‍
4.
Inverted pyramid
headline
തലകീഴായ പിരമിഡ് ആകൃതിയിലുള്ള തലക്കെട്ടുകള്‍. മൂന്നു വരികളില്‍ കൊടുക്കുന്നു. ആദ്യത്തെ വരി കോളത്തിനു ഇരുവശവും ചേര്‍ന്ന് നില്കുന്നു. തുടര്‍ന്നുള്ള വരികള്‍ മധ്യഭാഗത്തായി കൊടുക്കുന്നു.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ലോകത്തിന്റെ
നെറുകയില്‍

5.
Flush right
കോളത്തിനു വലതു വശത്തോട് ചേര്‍ന്നിരിക്കുന്ന തലക്കെട്ടുകള്‍.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ലോകത്തിന്റെ
നെറുകയില്‍
കോളത്തിനു വലതു വശത്തോട് ചേര്‍ന്നിരിക്കുന്ന തലക്കെട്ടുകള്‍.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ലോകത്തിന്റെ
നെറുകയില്‍
6.
Flush left
കോളത്തിനു ഇടതു വശത്തോട് ചേര്‍ന്നിരിക്കുന്ന തലക്കെട്ടുകള്‍.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ലോകത്തിന്റെ
നെറുകയില്‍
കോളത്തിനു ഇടതു വശത്തോട് ചേര്‍ന്നിരിക്കുന്ന തലക്കെട്ടുകള്‍.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ലോകത്തിന്റെ
നെറുകയില്‍
7.
Hanging indention
ഇതില്‍ ആദ്യത്തെ വരി കോളത്തിനു ഇരുവശവും ചേര്‍ന്നിരിക്കുന്നു. തുടര്‍ന്നുള്ള വരികള്‍ ഇടതു വശത്തോട് ചേര്‍ന്നുമിരിക്കുന്നു.
ഉദാ: 2018ലെ ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക്
ഇനി പുതിയ വേദി
ഇതില്‍ ആദ്യത്തെ വരി കോളത്തിനു ഇരുവശവും ചേര്‍ന്നിരിക്കുന്നു. തുടര്‍ന്നുള്ള വരികള്‍ ഇടതു വശത്തോട് ചേര്‍ന്നുമിരിക്കുന്നു.
ഉദാ: 2018ലെ ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക്
ഇനി പുതിയ വേദി
8.
Banner headline
ദിനപത്രത്തിന്റെ മുന്‍പേജിലെ പ്രധാന വാര്‍ത്തയ്ക്കു കൊടുക്കുന്ന തലക്കെട്ടാണ് ബാനര്‍ ഹെഡ്ലൈന്‍. നാലോ അഞ്ചോ കോളങ്ങളില്‍ ഉള്‍കൊള്ളുന്നു.
ദിനപത്രത്തിന്റെ മുന്‍പേജിലെ പ്രധാന വാര്‍ത്തയ്ക്കു കൊടുക്കുന്ന തലക്കെട്ടാണ് ബാനര്‍ ഹെഡ്ലൈന്‍. നാലോ അഞ്ചോ കോളങ്ങളില്‍ ഉള്‍കൊള്ളുന്നു.
9.
Skyline
ചില പ്രത്യേക അവസരങ്ങളില്‍ സുപ്രധാനമായ തലക്കെട്ടുകള്‍ പത്രത്തിന്റെ പേരിനു (Name plate) മുകളിലായി കൊടുക്കുന്നു. ഇതിനെ സ്കൈലൈന്‍ എന്ന് വിളിക്കുന്നു.
ചില പ്രത്യേക അവസരങ്ങളില്‍ സുപ്രധാനമായ തലക്കെട്ടുകള്‍ പത്രത്തിന്റെ പേരിനു (Name plate) മുകളിലായി കൊടുക്കുന്നു. ഇതിനെ സ്കൈലൈന്‍ എന്ന് വിളിക്കുന്നു.
Caption അടിക്കുറിപ്പ്
വാര്‍ത്താചിത്രങ്ങള്‍, ഗ്രാഫിക്സ് എന്നിവയ്ക്ക് കീഴില്‍ കൊടുക്കുന്ന ചുരുങ്ങിയ വിവരണങ്ങളാണ്
കാപ്ഷന്‍സ് അഥവാ അടിക്കുറിപ്പുകള്‍. വലുപ്പം കുറഞ്ഞ അക്ഷരങ്ങളിലാണ് കാപ്ഷന്‍ കൊടുക്കുന്നത്.
അടിക്കുറിപ്പുകള്‍ വിവരണങ്ങള്‍ മാത്രമല്ല. സര്‍ഗ്ഗാത്മകമായ അടിക്കുറിപ്പുകള്‍ വാര്‍ത്താചിത്രങ്ങളുടെ
മേന്മ വര്‍ധിപ്പിക്കുന്നു.
Hourglass Style – News writing style
1:41 AM Rithwick
ലോകമൊട്ടാകെ അംഗീകരിച്ച വാര്‍ത്താവതരണ
രീതിയാണ് inverted pyramid തലകീഴായ പിരമിഡ് ശൈലി. എന്നാല്‍ ഇതിനു ധാരാളം
പരിമിതികള്‍ ഉണ്ട്. കൂടുതലായി വിശദീകരണം വേണ്ടുന്ന വാര്‍ത്തകള്‍
അവതരിപ്പിക്കുന്നതിനു inverted pyramid ശൈലി പര്യാപ്തമല്ല. ഇത്തരം വാര്‍ത്തകളില്‍ inverted pyramidനു പകരമായി
ഉപയോഗിക്കുന്ന രീതിയാണ് hour glass ശൈലി. ഒരു മണല്‍ ഘടികാരത്തിന്റെ രൂപവുമായാണ് ഈ ശൈലി
താരതമ്യം ചെയ്യുന്നത്. Hour glass ശൈലിയില്‍ വാര്‍ത്തകള്‍ എഴുതുമ്പോള്‍ ആദ്യപകുതി inverted pyramid മാതൃകയില്‍
അവതരിപ്പിക്കുന്നു. രണ്ടാം പകുതിയില്‍ വാര്‍ത്തയിലെ പ്രസക്ത സംഭവങ്ങള്‍
കാലഗണനാപരമായി (chronological order) എഴുതുന്നു. ഉദാ: തീവണ്ടി ദുരന്തത്തെപ്പറ്റിയുള്ള വാര്‍ത്തയില്‍
വസ്തുതകള്‍ അവതരിപ്പിച്ച ശേഷം രണ്ടാം പകുതിയില്‍ കൂടുതല്‍ വിവരങ്ങളും
പശ്ചാത്തലവിവരണവും ഉള്‍പ്പെടുത്താം. ചുരുക്കി പറഞ്ഞാല്‍ inverted pyramid ശൈലിക്ക് തുടര്‍ച്ചയായി
വാര്‍ത്തയുടെ പിന്നാമ്പുറ വിഷയങ്ങളും പശ്ചാത്തലവിവരണങ്ങളും ഉള്‍പ്പെടുത്തുന്നതാണ് hour glass ശൈലി.
Lead or Intro ലീഡ് അഥവാ ഇന്ട്രോ
1:38 AM Rithwick
വാര്‍ത്തയുടെ ചുരുക്കരൂപമാണ് ലീഡ്. ആദ്യത്തെ വരികളിലാണ് ലീഡ് അവതരിപ്പിക്കുന്നത്. ഒന്നോ രണ്ടോ വരികളില്‍ വാര്‍ത്തയുടെ സംഗ്രഹം അവതരിപ്പിക്കുന്നതിനാല്‍, പ്രേക്ഷകന് വായനയുടെ തുടക്കത്തില്‍ തന്നെ ആവശ്യമായ വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയും. ആര്who?, എന്ത്what?, എപ്പോള്‍when?, എവിടെ വച്ച്where?, എങ്ങനെhow?, എന്തുകൊണ്ട്why?, എന്നീ വസ്തുതകളാണ് ലീഡില്‍ അവതരിപ്പിക്കുന്നത്.
Types of Lead
1.
Summary lead
വാര്‍ത്തയുടെ
സംഗ്രഹരൂപമാണ് സമ്മറി ലീഡ്. സുപ്രധാന വിവരങ്ങള്‍ മാത്രമാണ് ഇതില്‍ നല്‍കാറുള്ളത്.
പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ ചുരുക്കിവിവരിക്കാന്‍ സമ്മറി ലീഡ്കൊണ്ട്
കഴിയും.
2.
Descriptive lead
സംഭവങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നല്‍കുന്ന വിധത്തില്‍ വിശദീകരണം നല്കുന്നവയാണിവ. വാര്‍ത്ത വായിക്കുമ്പോള്‍ തന്നെ വായനക്കാരന് സംഭവം നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കാന്‍ ഇത്തരം ലീഡുകള്‍ക്ക് പ്രത്യേക കഴിവുണ്ട്.

Question lead
വായനക്കാരനിലേക്ക് ചോദ്യം എറിഞ്ഞുകൊണ്ട് ആകാംക്ഷ ജനിപ്പിക്കുന്ന ലീഡുകളാണിവ. ഉദാ: ഇത്തവണത്തെ വേള്‍ഡ് കപ്പു ആര് നേടുമെന്ന ചോദ്യത്തിനു വായനക്കാരനെ പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ട്.
വായനക്കാരനിലേക്ക് ചോദ്യം എറിഞ്ഞുകൊണ്ട് ആകാംക്ഷ ജനിപ്പിക്കുന്ന ലീഡുകളാണിവ. ഉദാ: ഇത്തവണത്തെ വേള്‍ഡ് കപ്പു ആര് നേടുമെന്ന ചോദ്യത്തിനു വായനക്കാരനെ പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ട്.
4.
Punch/Capsule/Cartridge
lead
പ്രേക്ഷകരെ
ഞെട്ടിക്കാന്‍ പാകത്തിലുള്ള ഒരൊറ്റ വാക്കോ വാചകമോ മതി ഒരു വാര്‍ത്ത മുഴുവന്‍
ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍. വായനക്കാരന്റെ ഉള്ളില്‍ ശക്തമായി
പതിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ലീഡുകള്‍ ആണ് പന്ജ് അല്ലെങ്കില്‍
കാപ്സ്യൂള്‍ ലീഡ് എന്നറിയപ്പെടുന്നത്.
5.
Direct quotation/
Statement lead
വ്യക്തികളുടെ പ്രസ്താവനകളോ പ്രശസ്തരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വചനങ്ങളോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലീഡുകളാണിവ.
വ്യക്തികളുടെ പ്രസ്താവനകളോ പ്രശസ്തരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വചനങ്ങളോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലീഡുകളാണിവ.
6.
Contrast lead
തികച്ചും വ്യത്യസ്തമായ രണ്ടു തലങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്ന രീതിയാണ് കോണ്ട്രാസ്റ്റ് ലീഡ് ഉപയോഗിക്കുന്നത്. ഉദാ: മുന്‍കാലങ്ങളിലെ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമല്ല നിലവിലുള്ള സര്‍ക്കാരും.
തികച്ചും വ്യത്യസ്തമായ രണ്ടു തലങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്ന രീതിയാണ് കോണ്ട്രാസ്റ്റ് ലീഡ് ഉപയോഗിക്കുന്നത്. ഉദാ: മുന്‍കാലങ്ങളിലെ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമല്ല നിലവിലുള്ള സര്‍ക്കാരും.
7.
Staccato lead
മുറിവാക്കുകളും പ്രയോഗങ്ങളും ആശ്ചര്യ ചിഹ്നവും ഉപയോഗിച്ച് വാര്‍ത്തയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള ലീഡുകളാണ് സ്റ്റക്കാറ്റോ ലീഡുകള്‍. ഉദാ: അര്‍ദ്ധരാത്രി.. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍.. അലര്‍ച്ച.. പൊട്ടിത്തെറി!!.. പുകച്ചുരുളുകള്‍..

Monday, March 12, 2018
Publicity in marketing and Sales promotion
10:01 PM Rithwick
Publicity
മാര്‍ക്കെറ്റിംഗ് മേഖലയിലെ
പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് പ്രചാരണം. പ്രചാരണം പരസ്യത്തിലൂടെ മാത്രമല്ല
നടത്തുന്നത്.
Nonpaid publicity – പണം മുടക്കാതെയുള്ള പ്രചാരണം.
പത്രകുറിപ്പുകളോ പത്രസമ്മേളനമോ വഴി മാധ്യമങ്ങളെ വിവരമറിയിക്കുന്നരീതിയാണിത്.
എന്നാല്‍ മാധ്യമങ്ങള്‍ ഇവ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ല.
പ്രസിദ്ധീകരിച്ചാല്‍ തന്നെ പൂര്‍ണ്ണവിവരങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കാനും സാധ്യത
കുറവാണ്. വായനക്കാരനില്‍ വിശ്വാസ്യതയുണ്ടാക്കുന്നു എന്നതാണ് ഇത്തരം പ്രചാരണം
കൊണ്ടുള്ള ഗുണം.
Paid variety – പണം മുടക്കി മാധ്യമങ്ങളില്‍ നല്‍കുന്ന
പരസ്യങ്ങള്‍. ഇവിടെ പരസ്യത്തിനു മേലുള്ള പൂര്‍ണ്ണ അധികാരം പരസ്യധാതാവിനാണ്. പക്ഷെ
വിശ്വാസ്യതയുണ്ടാകുമോ എന്നത് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല.
Advertorials – മുഖപ്രസംഗത്തിന്റെ ഭാഷയില്‍
അവതരിപ്പിക്കുന്ന പരസ്യങ്ങള്‍. ഈ രീതിയും പണം മുടക്കിയുള്ള പ്രചാരണമാണ്. പക്ഷെ
സാധാരണ പരസ്യങ്ങളെക്കാള്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയും.
പുതിയ
ഉത്പന്നം പരിചയപ്പെടുത്തുന്നതിനും, നിലവിലുള്ള ഉത്പന്നത്തിന്റെ വില്പനയില്‍
വര്ധനവുണ്ടാക്കാനും, സല്പേര് നിലനിര്‍ത്താനും, പ്രശ്നപരിഹാരങ്ങള്‍ക്കും പ്രചാരണം
ഉപയോഗപ്പെടുത്തുന്നു.
Sales Promotion
വില്പനയില്‍
വര്‍ധനവുണ്ടാക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് പരസ്യ പ്രചാരണവും, ബഹുജന
സംബര്‍ക്കവുമാണ്. ഉത്പന്നങ്ങള്‍, സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍
സെയില്‍സ് പ്രൊമോഷന്‍ സംഘടിപ്പിക്കുന്നു.
Propaganda messages
10:00 PM Rithwick
ജനങ്ങളുടെ ചിന്താഗതിയെയും അഭിപ്രായങ്ങളെയും ഏതു വിധേനയും സ്വാധീനിക്കാന്‍
വേണ്ടി മാത്രമായി തയ്യാറാക്കുന്ന സന്ദേശങ്ങളാണ് പ്രോപഗണ്ട എന്നറിയപ്പെടുന്നത്.
ഒട്ടുമിക്ക പ്രോപഗണ്ടകളും അസത്യപ്രചാരണങ്ങള്‍ ആണ്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന
സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. വളച്ചൊടിച്ച വസ്തുതകളോ
അര്‍ദ്ധസത്യങ്ങളോ ആയിരിക്കും ഇത്തരം സന്ദേശങ്ങളുടെ ഉള്ളടക്കം.
അടിസ്ഥാനമില്ലെങ്കിലും ആകര്‍ഷിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടാകും. ഒരു
സമൂഹത്തെയൊന്നാകെയാണ് പ്രോപഗണ്ട ലക്‌ഷ്യം വയ്കുന്നത്. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ
രൂപപ്പെടുത്തിയെടുക്കലാണ് പ്രോപഗണ്ട സന്ദേശങ്ങളുടെ ലക്‌ഷ്യം. പ്രധാനപ്പെട്ട
വസ്തുതകളെ അപ്രധാനമാക്കുക, തീരെ പ്രാധാന്യമില്ലാത്തവയ്ക്ക് അമിത പ്രാധാന്യം നല്‍കുക,
അതിലൂടെ ജനശ്രദ്ധ വഴിതിരിച്ചു വിടുക മുതലായ കാര്യങ്ങളാണ് പ്രോപഗണ്ട
സന്ദേശങ്ങളിലൂടെ നടപ്പിലാക്കുന്നത്. പ്രോപഗണ്ട സന്ദേശങ്ങള്‍ വിവിധ തരത്തിലുണ്ട്. Stereotyping (സ്ഥിരസങ്കല്‌പം), oversimplification (അധികമായ ലളിതവത്‌ക്കരണം), unstated assumption (അടിസ്ഥാനമില്ലാത്ത
ധാരണകള്‍), testimonials (സാക്ഷ്യം), glittering generalities (വൈകാരിക തലത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നവ), flag waving (അമിതമായ ദേശീയവാദം)
മുതലായവ ഉദാഹരണങ്ങളാണ്.
Steps in Advertising Campaign പരസ്യ കാമ്പയിന്‍ - വിവിധ ഘട്ടങ്ങള്‍
9:59 PM Rithwick
ഒരു പരസ്യ കാമ്പയിന് വേണ്ടിയുള്ള
ആസൂത്രണം നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് -
1. Situation Appraisal
മാര്‍ക്കെറ്റിംഗ്
സാഹചര്യത്തെക്കുറിച്ചുള്ള സാധ്യതാപഠനമാണ് ഇതില്‍ ഏറ്റവും പ്രധാനം. പരസ്യ കാമ്പയിന്‍
ആസൂത്രണം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍, മാര്‍ക്കെറ്റ്, മത്സരരംഗത്തുള്ള മറ്റു
കമ്പനികള്‍, ഉത്പന്നത്തിന്റെ സാധ്യത എന്നിവയെക്കുറിച്ചാണ് വിവരങ്ങള്‍
ശേഖരിക്കുന്നത്. പ്രധാനമായും മൂന്നു തരം ഗവേഷണങ്ങളാണ് ഇതിനായി വേണ്ടി വരുന്നത് -
-
Consumer & market research
-
Product & company research
-
Competitive research
2. Situation Analysis
ശേഖരിക്കപ്പെടുന്ന
വിവരങ്ങളില്‍ നിന്ന് സ്ഥാപനത്തിന്റെ മേന്മകളും മികവുകളും കണ്ടെത്തുന്ന രീതിയാണിത്.
മികവുകള്‍ ഏതു മേഖലയിലുമാകാം. ഇവ പുതിയ സാധ്യതകളിലേക്ക് വഴി തുറക്കുന്നു.
പോരായ്മകളെക്കുറിച്ചും വിശകലനം നടത്താറുണ്ട്. ഇതിനായി ഉപയോഗിക്കുന്നത് SWOT (Strength, Weakness, Opportunity, Threat) രീതിയാണ്.
3. Structural or strategic planning
പരസ്യനിര്‍മ്മാണം ഒരേ
സമയം ഒരു ശാസ്ത്രവും കലയുമാണ്. തന്ത്രങ്ങളും ആസൂത്രണങ്ങളും ശാസ്ത്രീയമായാണ് നടത്തുന്നത്. അതേ സമയം നിര്‍മ്മാണപ്രകൃയ
ഒരു കലയുമാണ്. തന്ത്രപരമായ തീരുമാനങ്ങളാണ്
പരസ്യത്തിന്‍റെ വിജയത്തിനു ആവശ്യം. എന്ത് തരം പരസ്യം ചെയ്യണം What to do, ലക്ഷ്യങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിക്കണം How
to accomplish the objectives, ആരെ അഭിസംബോധന ചെയ്യണം Whom
to address, കാമ്പയിന്‍ എപ്പോള്‍ തുടങ്ങണം When to start the
process, എങ്ങിനെ അതുല്യമായ ബ്രാന്‍ഡ് ഐഡന്റിറ്റി നിര്‍മ്മിക്കണം Product
identity മുതലായ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ ഘട്ടത്തില്‍
നടക്കുന്നത്. ഇത് കൂടാതെ കാമ്പയിന്റെ ദൈര്‍ഗ്ഗ്യവും സാമ്പത്തികചെലവും ഈ ഘട്ടത്തില്‍
വച്ചു തന്നെ കണക്കാക്കപ്പെടുന്നു.
4. Creative Planning
ഈ ഘട്ടത്തിലാണ് പരസ്യനിര്‍മ്മാണത്തിന്‍റെ
കലാപരമായ വശങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നത്. ആശയനിര്‍മ്മിതി, സര്‍ഗ്ഗാത്മകമായ
ഇടപെടലുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. പ്രേക്ഷകരെ
ആകര്‍ഷിക്കാനും ഇരുത്തി ചിന്തിപ്പിക്കാനും കഴിയുന്ന ആശയങ്ങള്‍ പ്രചാരണത്തിനെ അര്‍ത്ഥവത്താക്കും.
ഇതിനായി ഉപയോഗിക്കുന്ന ചില രീതികളാണ് -
-
Generic strategy: ഇവിടെ
ആശ്യനിര്‍മ്മാണത്തില്‍ മറ്റു ഉത്പന്നങ്ങളുടെ പരസ്യങ്ങളെപ്പറ്റി പഠനം
നടത്തുന്നില്ല.
-
Brand image strategy:
ഉത്പന്നത്തിന്റെ സല്‍പ്പേര് വിനിയോഗിച്ചുകൊണ്ടുള്ള പ്രചാരണം.
-
USP strategy: മറ്റാര്‍ക്കും
അവകാശപ്പെടാന്‍ കഴിയാത്ത യോഗ്യതകള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണം.
-
Product positioning:
ഗുണമേന്മകള്‍ ശ്രദ്ധിക്കപെടുന്ന രീതിയില്‍ പ്രചാരണത്തിലൂടെ പ്രേക്ഷകരിലേക്ക്
എത്തിക്കുന്നു.
5. Media planning
പ്രചാരണം ഫലവത്തായ
രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ഏറ്റവും യോജിക്കുന്ന മാധ്യമം തന്നെ
തെരഞ്ഞെടുക്കേണ്ടി വരും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് അവസാന
ഘട്ടത്തില്‍ എടുക്കുന്നത്. ഏതു മാധ്യമം ഉപയോഗിക്കണം, എവിടെ എപ്പോള്‍ പരസ്യം
ചെയ്യണം, പരസ്യത്തിന്റെ ആവര്‍ത്തനം മുതലായ കാര്യങ്ങള്‍ ഇവിടെ പ്രധാനമാണ്.
Which media to be used?
Where to advertise?
When to advertise?
How intense the exposure should be (Frequency)?Advertisement Appeals ആഡ് അപ്പീലുകള്‍
10:59 AM Rithwick
ഉപഭോക്താവിനെ ആകര്‍ഷിക്കാനും
സ്വാധീനിക്കാനും കഴിയുന്ന ഘടകങ്ങളാണ് ആഡ് അപ്പീലുകള്‍. ഓരോ വ്യക്തിക്കും അവരുടെ
അറിവിനും ചുറ്റുപാടുകള്‍ക്കും അനുസൃതമായി രൂപപ്പെടുന്ന വികാരപരവും ചിന്താപരവുമായ
ചില പ്രത്യേകതകളുണ്ട്. ഇവ പ്രചോദിപ്പിക്കാന്‍ കഴിയുന്ന സന്ദേശങ്ങള്‍ പരസ്യത്തിലുപയോഗിക്കുന്നത്
വഴി വ്യക്തികളില്‍ അനുകൂല പ്രതികരണം ഉണ്ടാക്കാന്‍ കഴിയും. അപ്പീലുകള്‍
വിവിധതരമുണ്ട് –
1.
Bandwagon – സമൂഹത്തില്‍
ഒറ്റപ്പെടുക എന്നത് ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് എല്ലാവരും
ചെയ്യുന്നത് പോലെ താനും ചെയ്യേണ്ടതുണ്ട് എന്നൊരു തോന്നല്‍ പലര്‍ക്കും ഉണ്ട്.
ഭൂരിഭാഗം ആളുകളും വാങ്ങുന്ന ഉത്പന്നം എന്ന രീതിയില്‍ മാര്‍ക്കെറ്റ്
ചെയ്യപ്പെടുന്നവ പ്രേക്ഷകരെ ആകര്‍ഷിക്കും.
2.
Humor – ഹാസ്യം ആകര്‍ഷക
ഘടകം എന്നതിലുപരി ഓര്‍ത്തു വയ്ക്കപ്പെടാന്‍ സാധ്യതയുള്ള സന്ദേശം കൂടിയാണ്.
ഹാസ്യരൂപത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രേക്ഷകര്‍
പെട്ടെന്നൊന്നും മറക്കില്ല.
3.
Nostalgic – ഹാസ്യം
പോലെ തന്നെ മനുഷ്യന്റെ മൃദുലവികാരങ്ങളെ സ്പര്‍ശിക്കുന്ന ഘടകമാണ് ഗൃഹാതുരുത്വം.
4.
Sex –
ബാഹ്യരൂപത്തിന്റെ ഭംഗി ഏതൊരു വ്യക്തിക്കും പ്രധാനപ്പെട്ടതാണ്. നിറം വണ്ണം ഉയരം
മുതലായ ആകര്‍ഷകഘടകങ്ങള്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു.
5.
Fear –
പരസ്യത്തില്‍ പറയുന്ന ഉത്പന്നം ഉപയോഗിച്ചില്ലെങ്കില്‍ പ്രേക്ഷകന് സംഭവിക്കാവുന്ന
ദോഷങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞു, അവരെ സ്വാധീനിക്കുന്നതിനായി
ഉപയോഗിക്കുന്നു.
6.
Scarcity – നിശ്ചിത സമയത്തിനുള്ളില്‍
ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുമെന്ന രീതിയിലുള്ള പരസ്യങ്ങള്‍ പ്രേക്ഷകരില്‍
ആകാംക്ഷയുണ്ടാക്കുകയും വില്പനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഓണം ഓഫര്‍, ആനുവല്‍
ക്ലിയറന്‍സ് സെയില്‍ മുതലായ ഉദാഹരണങ്ങളാണ്.
7.
Rational – ഒട്ടുമിക്ക
അപീലുകളുടെയും സ്വാധീനം യുക്തിചിന്ത കൊണ്ട് മറികടക്കാന്‍ സാധിക്കും. എന്നാല്‍
വസ്തുനിഷ്ടമായി വിവരങ്ങള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ യുക്തിക്ക് പ്രാധാന്യം
കൊട്ക്കുന്ന ഉപബോക്താക്കളെപ്പോലും സ്വാധീനിക്കും.
8.
Endorsement – സമൂഹത്തില്‍
അറിയപ്പെടുന്നവര്‍, സിനിമാതാരങ്ങള്‍ തുടങ്ങിയരെ ഉപയോഗിച്ച് ചെയ്യുന്ന പരസ്യങ്ങള്‍ക്ക്
സ്വാധീനശക്തി കൂടുതലായിരിക്കും.
ഇവ കൂടാതെ youth, brand,
music, personal, romance, adventure, seasonal, social തുടങ്ങി നിരവധി ആഡ് അപ്പീലുകള്‍ മാര്‍ക്കെറ്റ്
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താറുണ്ട്.
Sunday, March 11, 2018
Advertising Campaign പരസ്യ കാമ്പയിന്‍
11:44 PM Rithwick
സംഘടിതമായ പ്രചാരണമാണ് പരസ്യ കാമ്പയിന്‍.
പരസ്യ മേഖലയെ സംബന്ധിച്ച് കാമ്പയിന്‍ ഒരു അവിഭാജ്യഘടകമാണ്. ഒരു പുതിയ ഉല്പന്നം
അവതരിപ്പിക്കുമ്പോള്‍, ആഘോഷ വേളകള്‍, പുതിയ ബ്രാഞ്ച് തുടങ്ങുമ്പോള്‍, സംഘര്‍ഷം
നേരിടുമ്പോള്‍, മുതലായ അവസരങ്ങളിലാണ് പരസ്യ കാമ്പയിന്‍ സഹായകരമാകുന്നത്. AIDA approach രീതിക്ക് അനുസൃതമായാണ് പരസ്യ കാമ്പയിന്‍
ചിട്ടപ്പെടുത്തുന്നത്. കാമ്പയിന്‍ ഒരേ സമയം ഒരു കലയും ശാസ്ത്രവുമാണ്. നിരവധി
ഘട്ടങ്ങളിലൂടെ പഠനങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് പരസ്യ കാമ്പയിന്‍
അവതരിപ്പിക്കുന്നത്. കാമ്പയിന്‍ ചിട്ടപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ നിരവധി
ഘടകങ്ങളുണ്ട്. ഉദാ:
-
ആനുകൂല്യങ്ങള്‍ നല്‍കുക
പ്രേക്ഷകനില്‍ സ്വാധീനം ചെലുത്താനുള്ള എളുപ്പമാര്‍ഗ്ഗം, കാമ്പയിന്‍ അവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ആനുകൂല്യങ്ങളാണ്. അവ ലളിതമായ എളുപ്പത്തില്‍ മനസിലാകുന്ന ഭാഷയിലാണ് അവതരിപ്പിക്കേണ്ടത്. ആനുകൂല്യങ്ങള്‍ ഉറപ്പുകലാണ്. പാലിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്.

ലളിതമായ അവതരണം
വൃത്തിയുള്ള ലേയൌട്ട് എളുപ്പത്തില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും. ലളിതമായ വാക്കുകളും, അതികം വലിച്ചു നീട്ടാത്ത വാചകങ്ങളും പരസ്യകോപ്പിയെ ആകര്‍ഷകമാക്കും. കടുത്ത നിറങ്ങള്‍, വായിക്കാന്‍ കഴിയാത്ത ഫോണ്ടുകള്‍, അമിതമായി ചിത്രങ്ങള്‍, മുതലായവ ഉപയോഗിക്കുന്നത് ലേയൌട്ട് സങ്കീര്‍ണ്ണമാക്കും

പ്രേക്ഷകനെ നേരിട്ട്
അഭിസംബോധന ചെയ്യുക
പ്രേക്ഷകനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യം ഉണ്ടാകും. പരസ്യ കോപ്പിയില്‍ പ്രാദേശിക ഭാഷ, ബിംബങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമായ രീതിയാണ്.
പ്രേക്ഷകനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യം ഉണ്ടാകും. പരസ്യ കോപ്പിയില്‍ പ്രാദേശിക ഭാഷ, ബിംബങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമായ രീതിയാണ്.
-
നവീന ആശയങ്ങള്‍
പുതുമ എന്നും പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ഘടകമാണ്. പറഞ്ഞു പഴകിയ കാര്യങ്ങള്‍ അവര്‍ തിരസ്കരിക്കാനാണ് സാധ്യത. പുതിയ ആശയങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നമ്മെ വ്യത്യസ്ഥരാക്കാന്‍ സഹായിക്കും.
പുതുമ എന്നും പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ഘടകമാണ്. പറഞ്ഞു പഴകിയ കാര്യങ്ങള്‍ അവര്‍ തിരസ്കരിക്കാനാണ് സാധ്യത. പുതിയ ആശയങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നമ്മെ വ്യത്യസ്ഥരാക്കാന്‍ സഹായിക്കും.
-
അസാധാരണമായ
പ്രസ്താവനകള്‍
USP അഥവാ Unique selling propositions സമാനതയുള്ള ഉത്പന്നങ്ങളില്‍ നിന്നും നമ്മെ വ്യത്യസ്ഥരാക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനായുപയോഗിക്കുന്ന പ്രസ്താവനകള്‍ ഒരിക്കലും വസ്തുതകള്‍ക്ക് വിരുദ്ധമാകരുത്. ഉല്പന്നത്തെക്കുറിച്ചുള്ള വിശദമായ പഠനം ഇതിനാവശ്യമാണ്. പ്രസ്താവനകള്‍ക്കൊപ്പം അതിനുള്ള വിശദീകരണവും കൊടുക്കുന്നത്തിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാം.

Monday, January 22, 2018
Speciality reporting
11:07 AM Rithwick
Speciality reporting
വാര്‍ത്തയെ നേരിട്ട്
സമീപിക്കാതെ, ആഴത്തിലുള്ള വിശകലനങ്ങളോ, അതോ പ്രധാന വിഷയവുമായി ബന്ധപ്പെട്ടു നില്‍കുന്ന
മറ്റു കാര്യങ്ങളോ ആണ് സ്പെഷ്യാലിറ്റി റിപ്പോര്‍ട്ടിംഗ്. വാര്‍ത്തയ്ക്ക് ആധാരമായ
സംഭവത്തിന്‍റെ കാരണങ്ങള്‍, വേരുകള്‍, പ്രതിവിധികള്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന
മറ്റു വിഷയങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതായി വരും. ഉദാഹരണത്തിനു
കണ്ടല്‍ ചെടികള്‍ കൂട്ടമായി തീയിട്ടു നശിപിച്ചു എന്ന വാര്‍ത്ത വന്നു എന്നിരിക്കട്ടെ,
അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, കാരണങ്ങള്‍, ഇതുണ്ടാക്കാവുന്ന
ഭവിഷ്യത്തുകള്‍, പ്രതിവിധികള്‍ മുതലായ കാര്യങ്ങളായിരിക്കും സ്പെഷ്യാലിറ്റി
റിപ്പോര്‍ട്ടര്‍ കണ്ടെത്തുന്നത്. വിദഗ്ദരുടെയും മറ്റും അഭിപ്രായങ്ങള്‍ വളരെ
പ്രാധാന്യത്തോടെ തന്നെ ഇത്തരം റിപ്പോര്‍ട്ടുകളില്‍ കൊടുക്കാറുണ്ട്. ഇവിടെ വാര്‍ത്തയുടെ
വിശകലനത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ട് ലേഖകന്‍ മികച്ച എഴുത്തുകാരന്‍ കൂടി
ആകേണ്ടതുണ്ട്.
Specialised type of stories
Specialised type of stories
Follow up: ഒരു ദിവസം കൊണ്ട് വാര്‍ത്തകള്‍ അവസാനിക്കാറില്ല. പ്രധാന വാര്‍ത്തകളുടെ
പിന്നീടുള്ള വളര്‍ച്ചയാണ് ഫോളോ അപ്പുകള്‍. വാര്‍ത്ത വന്നു പിറ്റേ ദിവസം മുതല്‍
ഫോളോ അപ്പുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഓഖി ദുരന്തമുണ്ടായത്തിനു ശേഷം
ആഴ്ചകളോളം അതുമായി ബന്ധപ്പെട്ടു നിരവധി വാര്‍ത്തകളാണ് ഫോളോ അപ്പുകളായി വന്നത്.
Round up: സമയവും സ്ഥലവും ലാഭിക്കുന്നതിനായാണ് ഈ രീതി ഉപയോഗിക്കുന്നത്. ഒരേ ദിവസം സമാനമായ വിഷയങ്ങളുള്ള വാര്‍ത്തകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇവ ഒരൊറ്റ വാര്‍ത്തയായി കൊടുക്കുന്നതാണ് നല്ലത്. ഉദാ: വിവിധ ജില്ലകളിലായി നടന്ന റോഡപകടങ്ങള്‍, പഞ്ചായത്ത് ഇലക്ഷന്‍, ഹര്‍ത്താല്‍ വാര്‍ത്തകള്‍.
Side bar: പ്രധാനപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും ദൈര്‍ഗ്യം കൂടിയവയായിരിക്കും. പലപ്പോഴും സുപ്രധാനമായ വിവരങ്ങള്‍ വായനക്കാരന്‍ കാണാതെ പോകാന്‍ ഇത് കാരണമാകും. അതിനാല്‍ നീളം കൂടിയ വാര്‍ത്തകള്‍ ഒന്നിലധികം വാര്‍ത്തകളായി വിഭജിച്ചു, വെവ്വേറെ തലക്കെട്ടുകളില്‍ കൊടുക്കേണ്ടി വരും. ഇവയെ സൈഡ് ബാര്‍ എന്ന് വിളിക്കുന്നു.
Brights/Odds: രസകരമായ സംഭവങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളാണിവ. അപ്രതീക്ഷിതമായ ഒരു സംഭവമായിരിക്കും വാര്‍ത്തയ്ക്കു കാരണം. വിനോദം ലക്‌ഷ്യം വയ്കുന്നവയാണ് ഇത്തരം വാര്‍ത്തകള്‍.
Preview/Curtain raiser: ഒരു പ്രധാനപ്പെട്ട വാര്‍ത്താ വിഷയം സംഭവിക്കുന്നത് മുന്‍പ് അതിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അവബോധമുണ്ടാക്കനായി നല്‍കുന്ന വാര്‍ത്തകള്‍ പ്രിവ്യു എന്നറിയപ്പെടുന്നു. ഇലക്ഷന് മുന്‍പ് അതിനെപ്പറ്റി നടത്തുന്ന അവലോകനങ്ങള്‍ ഇതിനുദാഹരണമാണ്.
Highlights: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ എഴുതുന്നത്.

Beat reporting
10:37 AM Rithwick
Beat reporting
ഒരു നിശ്ചിത പ്രദേശത്തെ കേന്ദ്രീകരിച്ചു
പ്രവര്‍ത്തിക്കുന്ന ലേഖകര്‍ ബീറ്റ് റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്നു. വാര്‍ത്താമൂല്യമുള്ള,
അല്ലെങ്കില്‍ നിരന്തരമായി വാര്‍ത്താപ്രാധന്യമുള്ള വിഷയങ്ങള്‍ സംഭവിക്കുന്നയിടങ്ങളെയാണ്
ബീറ്റ് ആയി പരിഗണിക്കുന്നത്. കോടതി, പോലീസ് സ്റ്റേഷന്‍, നിയമസഭ, രാഷ്ട്രീയ പാര്‍ട്ടി
ഓഫീസ്, പാര്‍ക്ക്, ബീച്ച്, ബസ് സ്റ്റാന്റ് മുതലായവ സ്ഥലങ്ങള്‍ ഒരു ലേഖകന്
ബീറ്റുകള്‍ ആണ്. ബീറ്റ് ലേഖകന്റെ പ്രധാന ഉത്തരവാദിത്വം തനിക്കു അനുവദിച്ചിട്ടുള്ള
പ്രദേശത്തെ പ്രധാന വ്യക്തികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തലാണ്. ഇതിലൂടെ
അയാള്‍ക്ക് വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിയുന്നു. ബീറ്റ് ലേഖകന്‍ സ്വന്തമായാണ്
വാര്‍ത്തകള്‍ കണ്ടെത്തുന്നത്. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായുള്ള മികച്ച ഒരു മാര്‍ഗമാണ്
ബീറ്റുകള്‍. ഒരു മാധ്യമത്തെ സംബന്ധിച്ചിടത്തോളം മിക്കവാറും ബീറ്റ് ചുമതലയുള്ള
ലേഖകന്‍ മാത്രമായിരിക്കും ആ പ്രദേശത്തെ വിവരങ്ങള്‍ ലഭിക്കാനുള്ള ഏക മാര്‍ഗ്ഗം. ബ്രേക്കിംഗ്
ന്യൂസുകള്‍ പ്രധാനമായും വരുന്നത് ബീറ്റുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ബീറ്റ്
റിപ്പോര്‍ട്ടര്‍മാര്‍ എപ്പോഴും ജാഗരൂകരായിരിക്കേണ്ടതുണ്ട്. ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക്
അവരുടെ പ്രദേശത്തെ ചുറ്റിപറ്റി ശക്തമായ ഒരു ആശയവിനിമയ സൃംഗല ഉണ്ടാകാറുണ്ട്.
ജനങ്ങളുമായി മാസങ്ങളോളം നീളുന്ന നിരന്തരമായ സമ്പര്‍ക്കത്തിലൂടെയാണ് ഇത്
സാധ്യമാകുന്നത്. ഇത്തരത്തില്‍ ഒരു സൃംഗല നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ വാര്‍ത്തകള്‍
സംഭവിക്കുന്ന മാത്രയില്‍ തന്നെ ലേഖകന് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബീറ്റുകള്‍
നാലായി തരാം തിരിക്കാം:
Place Beat: വാര്‍ത്താ പ്രാധാന്യമുള്ള സ്ഥലങ്ങള്‍.
Subject Beat: പ്രത്യേക മേഖലകള്‍ അല്ലെങ്കില്‍ വിഷയങ്ങള്‍. ഉദാ: കല, ശാസ്ത്രം, കാര്‍ഷികം, ആരോഗ്യം, തൊഴില്‍, ജീവിതരീതി, വിധ്യബ്യാസം, വിനോദം, etc. സ്പെഷ്യല്‍ കറസ്പോണ്ടന്റ് ലേഖകര്‍ ഈ വിഭാഗത്തില്‍ പെടുന്നു.
Issue Beat: ഒരു പ്രത്യേക വിഷയമായിരിക്കും ഇവിടെ ബീറ്റ് ആയി കാണുന്നത്. ബാലവേല, മണല്‍വാരല്‍, കൊലപാതക രാഷ്ട്രീയം, ആഗോള താപന മുതലായവ.
Experimental Beat: വിനോദസംബന്ധിയായ വിഷയങ്ങള്‍. ഫാഷന്‍, സിനിമ, ട്രെണ്ട്സ്, വസ്ത്രങ്ങള്‍, കളികള്‍, യാത്ര, ഒഴിവുകാലം മുതലായ വിഷയങ്ങള്‍.

General Assignment reporting
8:10 AM Rithwick
General Assignment reporting
വസ്തുതകള്‍ക്ക് പ്രാധാന്യം
കൊടുക്കേണ്ടുന്ന, വിഷയത്തിലൂന്നിയുള്ള രീതിയാണ് വാര്‍ത്താശേഖരണത്തിനായി പ്രധാനമായും
ഉപയോഗിക്കുന്നത്. സമയാധിഷ്ടിതമായി തീര്‍ക്കേണ്ടുന്ന വാര്ത്താസംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ പൊതുവേ ഈ രീതി അവലംഭിക്കുന്നു. ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ് തുടങ്ങിയ
ഉയര്‍ന്ന പദവിയിലുള്ള ലേഖകര്‍ തങ്ങളുടെ കീഴിലുള്ളവര്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍
ഏല്പിക്കുന്നത്. ഇതിനായി ഓരോ ലേഖകനും ദിവസേനയുള്ള ഷെഡ്യൂള്‍ തീരുമാനിക്കുന്നു. ബ്രേക്കിംഗ്
ന്യൂസ്, ഫീച്ചര്‍ മുതലായ ഏതു തരം വാര്‍ത്തകളും ഇവയില്‍ ഉള്‍പ്പെടാം. റോഡപകടങ്ങള്‍,
സമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, മത്സരങ്ങള്‍, സമരങ്ങള്‍ മുതലായവയാണ് ഇത്തരം വാര്‍ത്തകള്‍.
ഇവ സമയാധിഷ്ടിതമായി തീര്‍ക്കേണ്ടതുള്ളത്കൊണ്ട് ചുമതല ഏറ്റെടുക്കുന്ന ലേഖകര്‍ക്ക്
ദ്രുതഗതിയില്‍ എന്നാല്‍ കൃത്യതയോടെ വാര്‍ത്തകള്‍ എഴുതേണ്ടി വരും. കൂടാതെ
വാര്ത്തശേഖരണം നടത്തുന്ന സ്ഥലം, ജനങ്ങള്‍, പ്രധാന വ്യക്തികള്‍
എന്നിവയെപ്പറ്റിയുള്ള അറിവും ഇവിടെ പ്രധാനമാണ്. ഓരോ ലേഖകനും ചുമതലപ്പെടുത്തുന്ന
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഈ രീതിയെ തരം തിരിച്ചിട്ടുണ്ട്. ഉദാ: പൊളിറ്റിക്കല്‍
റിപ്പോര്‍ട്ടിംഗ് , എജുക്കേഷണല്‍ റിപ്പോര്‍ട്ടിംഗ്, ക്രൈം റിപ്പോര്‍ട്ടിംഗ്,
സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ്, വാര്‍ റിപ്പോര്‍ട്ടിംഗ്, etc.
Subscribe to:
Comments (Atom)