മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Monday, March 12, 2018

Steps in Advertising Campaign പരസ്യ കാമ്പയിന്‍ - വിവിധ ഘട്ടങ്ങള്‍


ഒരു പരസ്യ കാമ്പയിന് വേണ്ടിയുള്ള ആസൂത്രണം നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് -

1.      Situation Appraisal
മാര്‍ക്കെറ്റിംഗ് സാഹചര്യത്തെക്കുറിച്ചുള്ള സാധ്യതാപഠനമാണ് ഇതില്‍ ഏറ്റവും പ്രധാനം. പരസ്യ കാമ്പയിന്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍, മാര്‍ക്കെറ്റ്, മത്സരരംഗത്തുള്ള മറ്റു കമ്പനികള്‍, ഉത്പന്നത്തിന്റെ സാധ്യത എന്നിവയെക്കുറിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രധാനമായും മൂന്നു തരം ഗവേഷണങ്ങളാണ് ഇതിനായി വേണ്ടി വരുന്നത് -
-        Consumer & market research  
-        Product & company research
-        Competitive research

2.      Situation Analysis
ശേഖരിക്കപ്പെടുന്ന വിവരങ്ങളില്‍ നിന്ന് സ്ഥാപനത്തിന്റെ മേന്മകളും മികവുകളും കണ്ടെത്തുന്ന രീതിയാണിത്. മികവുകള്‍ ഏതു മേഖലയിലുമാകാം. ഇവ പുതിയ സാധ്യതകളിലേക്ക് വഴി തുറക്കുന്നു. പോരായ്മകളെക്കുറിച്ചും വിശകലനം നടത്താറുണ്ട്‌. ഇതിനായി ഉപയോഗിക്കുന്നത് SWOT (Strength, Weakness, Opportunity, Threat) രീതിയാണ്.

3.      Structural or strategic planning
പരസ്യനിര്‍മ്മാണം ഒരേ സമയം ഒരു ശാസ്ത്രവും കലയുമാണ്. തന്ത്രങ്ങളും ആസൂത്രണങ്ങളും  ശാസ്ത്രീയമായാണ് നടത്തുന്നത്. അതേ സമയം നിര്‍മ്മാണപ്രകൃയ ഒരു കലയുമാണ്.  തന്ത്രപരമായ തീരുമാനങ്ങളാണ് പരസ്യത്തിന്‍റെ വിജയത്തിനു ആവശ്യം. എന്ത് തരം പരസ്യം ചെയ്യണം What to do, ലക്ഷ്യങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിക്കണം How to accomplish the objectives, ആരെ അഭിസംബോധന ചെയ്യണം Whom to address, കാമ്പയിന്‍ എപ്പോള്‍ തുടങ്ങണം When to start the process, എങ്ങിനെ അതുല്യമായ ബ്രാന്‍ഡ് ഐഡന്റിറ്റി നിര്‍മ്മിക്കണം Product identity മുതലായ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ ഘട്ടത്തില്‍ നടക്കുന്നത്. ഇത് കൂടാതെ കാമ്പയിന്റെ ദൈര്‍ഗ്ഗ്യവും സാമ്പത്തികചെലവും ഈ ഘട്ടത്തില്‍ വച്ചു തന്നെ കണക്കാക്കപ്പെടുന്നു.

4.      Creative Planning
ഈ ഘട്ടത്തിലാണ് പരസ്യനിര്‍മ്മാണത്തിന്‍റെ കലാപരമായ വശങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നത്. ആശയനിര്‍മ്മിതി, സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കാനും ഇരുത്തി ചിന്തിപ്പിക്കാനും കഴിയുന്ന ആശയങ്ങള്‍ പ്രചാരണത്തിനെ അര്‍ത്ഥവത്താക്കും. ഇതിനായി ഉപയോഗിക്കുന്ന ചില രീതികളാണ് -
-        Generic strategy: ഇവിടെ ആശ്യനിര്‍മ്മാണത്തില്‍ മറ്റു ഉത്പന്നങ്ങളുടെ പരസ്യങ്ങളെപ്പറ്റി പഠനം നടത്തുന്നില്ല.
-        Brand image strategy: ഉത്പന്നത്തിന്റെ സല്‍പ്പേര് വിനിയോഗിച്ചുകൊണ്ടുള്ള പ്രചാരണം.
-        USP strategy: മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത യോഗ്യതകള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണം.
-        Product positioning: ഗുണമേന്മകള്‍ ശ്രദ്ധിക്കപെടുന്ന രീതിയില്‍ പ്രചാരണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

5.      Media planning
പ്രചാരണം ഫലവത്തായ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ഏറ്റവും യോജിക്കുന്ന മാധ്യമം തന്നെ തെരഞ്ഞെടുക്കേണ്ടി വരും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് അവസാന ഘട്ടത്തില്‍ എടുക്കുന്നത്. ഏതു മാധ്യമം ഉപയോഗിക്കണം, എവിടെ എപ്പോള്‍ പരസ്യം ചെയ്യണം, പരസ്യത്തിന്റെ ആവര്‍ത്തനം മുതലായ കാര്യങ്ങള്‍ ഇവിടെ പ്രധാനമാണ്.
Which media to be used?
Where to advertise?
When to advertise?
How intense the exposure should be (Frequency)?

0 comments:

Post a Comment