അഭിമുഖങ്ങള്‍ - വിവിധയിനം
അഭിമുഖങ്ങളെ അവയുടെ പ്രത്യേകതകൾ അനുസരിച്ചു
രണ്ടായി തരം തിരിച്ചിരിക്കുന്നു. അഭിമുഖത്തിൻറെ
ഉദ്ധേശ്യവും ഉള്ളടക്കവും മുൻനിർത്തി Purpose Based Interview എന്നും, അഭിമുഖം
നടക്കുന്ന സ്ഥലം സാഹചര്യം എന്നീ ഘടകങ്ങളൾ മുൻനിർത്തി Setting Based Interview എന്നുമാണ്
വിളിക്കുന്നത്.
മൂന്നു തരം അഭിമുഖസംഭാഷണങ്ങൾ Purpose Based
Interview എന്ന ഗണത്തിൽ ഉൾപ്പെടുന്നു.
1.
Hard Exposure Interview: അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തികളെ
വിശദമായ പഠനത്തിന് വിധേയമാക്കുന്നു. അന്വേഷണാത്മക പത്രപ്രവർത്തന ശൈലിയാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഉദാ: അഴിമതി കേസിൽ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയപ്രവർത്തകനുമായുള്ള അഭിമുഖം.
2.
Informational Interview: പ്രേക്ഷകർക്ക് അഭിമുഖവുമായി ബന്ധപ്പെട്ട
വിഷയത്തെപ്പറ്റി വിശദമായ വിവരങ്ങൾ നൽകുന്നതിനാണു ഇവ പ്രാധാന്യം കൊടുക്കുന്നത്. സമ്പർക്കത്തിന്
മുൻതൂക്കം കൊടുക്കുന്നവയാണ് ഇത്തരം അഭിമുഖങ്ങൾ.
3.
Emotional Interview: അഭിമുഖം ചെയ്യപ്പെടുന്ന ആളുടെ മാനസിക വ്യാപാരങ്ങളും
വൈകാരിക അവസ്ഥയും വിശകലനം ചെയ്യുന്ന അഭിമുഖങ്ങളാണിവ. ഉദാ: അഴിമതിക്കേസിൽ രാജി വെക്കേണ്ടി
വന്ന മുൻ മന്ത്രിയുമായി നടത്തുന്ന അഭിമുഖം.
Setting Based Interview പ്രധാനമായും ഏഴു തരത്തിലാണുള്ളത്.
1.
Eye Witness Interview: ഇവ Spot Interview എന്നും അറിയപ്പെടുന്നു.
വാർത്താ സംഭവം നടന്ന ഇടത്ത് നേരിട്ട് ചെന്ന് നടത്തുന്ന അഭിമുഖങ്ങൾ വളരെ പ്രാധാന്യം
അർഹിക്കുന്നവയാണ്. കാഴ്ചക്കാരിൽ നിന്ന് സത്യസന്ധമായ വിവരങ്ങൾ നൽകാൻ കഴിയുന്ന വ്യക്തികളെ
കണ്ടെത്തിയാണ് ഇത്തരം സാഹചര്യത്തിൽ അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്. ഒന്നോ രണ്ടോ ചോദ്യങ്ങളിൽ
ഒതുങ്ങുന്ന അഭിമുഖങ്ങളാണിവ.
2.
Door Stepper: രാഷ്ട്രീയ സമ്മേളനങ്ങൾക്കോ ചർച്ചകൾക്കോ ശേഷം നേതാക്കളുമായി
നടത്തുന്ന അഭിമുഖങ്ങൾ ഈ ഗണത്തില് പെടുന്നവയാണ്.
മുറിയിൽ നിന്ന് ഇറങ്ങുമ്പോളോ പടിവാതില്ക്കലോ വച്ച് നടത്തുന്നവയായതു കൊണ്ടാണ് എന്ന പേരിൽ
അറിയപ്പെടുന്നത് തന്നെ. സമ്മർദ്ദം നിറഞ്ഞ സാഹചര്യം ആയതു കൊണ്ട് തന്നെ ചുരുക്കം ചോദ്യങ്ങളെ
ഇവിടെ ചോദിക്കാൻ കഴിയുകയുള്ളു. വ്യക്തമായ മറുപടി ഇവയിൽ നിന്ന് ലഭിക്കണമെന്നില്ല.
3.
Set Piece: പ്രാധാന്യം അർഹിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ
ഉൾപ്പെടുന്ന പ്രമുഖരുമായി നടത്തുന്ന അഭിമുഖങ്ങൾ. ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നവയായതു
കൊണ്ട് തന്നെ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഉദാ: ബഡ്ജറ്റ്, സ്ഥാനാർഥി നിർണ്ണയം തുടങ്ങിയ
അവസരങ്ങളിൽ രാഷ്ട്രീയ നേതാക്കളുമായി നടത്തുന്ന അഭിമുഖനങ്ങൾ.
4.
Studio Interview: സ്റ്റുഡിയോയിൽ വച്ച് നടത്തപെടുന്ന അഭിമുഖം.
അവതാരകന് കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണവും നൽകുന്നവയാണ് ഇത്തരം അഭിമുഖങ്ങൾ.
5.
Down The Line: ടെലിഫോൺ, വീഡിയോ കോൺഫറൻസ് മുതലായ ആശയവിനിമയ ഉപാധികൾ
വഴി നടത്തുന്ന അഭിമുഖങ്ങൾ.
6.
Car and Walking Interviews: ഇത്തരം അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്
ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യകരവും വ്യത്യസ്തവുമായി
അനുഭവപ്പെടും. ചോദ്യങ്ങൾ കൂടുതലും വ്യക്തിപരമായ വിഷയങ്ങളെപ്പറ്റിയായിരിക്കും.