നവമാധ്യമങ്ങള്‍ - സവിശേഷതകള്‍ | Characteristics/Features of New media
1. Interactivity (സമ്പര്‍ക്കം): നവമാധ്യമങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് സമ്പര്‍ക്കം പുലര്‍ത്താനുള്ള കഴിവ്.
സാങ്കേതിക വിദ്യയില്‍ മുന്‍പോട്ടു പോകാന്‍ മനുഷ്യനെ സഹായിക്കുന്നതും ഈ
സവിശേഷതയാണ്. ഉപയോക്താവിന് കമ്പ്യൂട്ടറുമായോ ഇന്റര്‍നെറ്റുമായോ മറ്റു
ഉപയോക്താക്കളുമായോ സമ്പര്‍ക്കം പുലര്‍ത്താന്‍ ഈ മാര്‍ഗ്ഗം സഹായകരമാണ്.
മൂന്നു തരത്തിലുള്ള സമ്പര്‍ക്കങ്ങളാണ് നിലവിലുള്ളത്. ഒരു വെബ്സൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക് ഹൈപ്പര്‍ലിങ്ക് വഴി നീങ്ങുന്നതിനെ നാവിഗേഷണല്‍ ഇന്റര്‍ആക്ടിവിറ്റി(navigational interactivity) എന്നും, ഒരു ഡിജിറ്റല്‍ മാധ്യമത്തോട് ഉപയോക്താവ് പ്രതികരിക്കുന്നതിനെ ഫങ്ങ്ഷണല്‍ ഇന്റര്‍ആക്ടിവിറ്റി(Functional interactivity) എന്നും വിളിക്കുന്നു. നവമാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ ഉപയോക്താവിന് മാറ്റം വരുത്താന്‍ കഴിയുന്നതിനെയാണ് അഡാപ്റ്റീവ് ഇന്റര്‍ആക്ടിവിറ്റി(Adaptive interactivity) എന്ന് പറയുന്നത്.

2. Multimediality: ദൃശ്യം,ശബ്ദം,ടെക്സ്റ്റ്,അനിമേഷന്‍
മുതലായ ഉള്ളടക്കങ്ങള്‍ സംയോജിക്കുന്ന അവസ്ഥയാണ് മള്‍ട്ടിമീഡിയ. ഇന്റര്‍നെറ്റ്
ഇതിനുദാഹരണമാണ്. മിക്ക ഡിജിറ്റല്‍ സാങ്കേതിക മേഖലയിലും ഇത് ഉപയോഗപ്പെടുത്തുന്നു.
മള്‍ട്ടി മീഡിയയും ഹൈപ്പര്‍ലിങ്കും ഒന്ന് ചേരുന്നതിനെ ഹൈപ്പര്‍ മീഡിയ എന്ന്
പറയുന്നു.
3. Hypertextuality: ഒരു
വെബ്സൈറ്റില്‍ നിന്നും മറ്റൊന്നിലേക്കോ മറ്റു വെബ് പേജുകളിലേക്കോ പോകുവാന്‍
സഹായിക്കുന്ന സവിശേഷതയാണ് ഹൈപ്പര്‍ ടെക്സ്റ്റ്. ഇതൊരു വാക്കോ വരിയോ എന്തുമാകാം.
മള്‍ട്ടി മീഡിയയിലും ഇതുപയോഗിക്കാം.
4. Universality:
ഇന്റര്‍നെറ്റ് സാര്‍വലൌകികമായ ഒരു മാധ്യമമാണ്. കമ്പ്യൂട്ടറും നെറ്റ് കണക്ഷനും
ഉള്ള ആര്‍ക്കും ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ അറിയുകയും ആശയവിനിമയം നടത്തുകയും
ചെയ്യാം. ഇതിനുദാഹരണമാണ് ഗ്ലോബല്‍ വില്ലേജ് എന്ന ഡിജിറ്റല്‍ സമൂഹം.
അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് സഹായത്തോടെ ലോകം ഒരു ചെറിയ ഗ്രാമത്തിന്‍റെ
അവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്ന ആശയമാണ് ഗ്ലോബല്‍ വില്ലേജ്. ഇവിടെ ഇന്റര്‍നെറ്റ്
പരിജ്ഞാനം വളരെ അത്യാവശ്യമാണ്. അതില്ലാത്തവര്‍ക്ക് ഈ സേവനങ്ങള്‍ ആസ്വദിക്കാന്‍
കഴിയില്ല. ഈ അവസ്ഥയെ ഡിജിറ്റല്‍ ഡിവൈഡ് എന്ന് വിളിക്കുന്നു.
5. Immediacy: എത്ര വലിയ ഉള്ളടക്കം ആയാലും
നിമിഷങ്ങള്‍ക്കകം അത് ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ന്യൂ മീഡിയ്ക്ക് കഴിയും. ഈ
സവിശേഷത വേഗതയേറിയ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഫലമായിട്ടുണ്ടായതാണ്.
6. Scannability:
പത്രങ്ങളിലെ പോലെ തന്നെ വെബ്സൈറ്റുകളില്‍ കൊടുക്കുന്ന വാര്‍ത്തകളും ഓടിച്ചു
വായിച്ചു പോകാന്‍ ഉപയോക്താവിന് കഴിയും. പത്രങ്ങളിലും ഓണ്‍ലൈനിലും സമാനമായ വാര്‍ത്ത
എഴുത്ത് രീതികള്‍ അവലംഭിക്കുന്നതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്.
0 comments:
Post a Comment