മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Monday, March 19, 2018

Hourglass Style – News writing style




ലോകമൊട്ടാകെ അംഗീകരിച്ച വാര്‍ത്താവതരണ രീതിയാണ് inverted pyramid തലകീഴായ പിരമിഡ് ശൈലി. എന്നാല്‍ ഇതിനു ധാരാളം പരിമിതികള്‍ ഉണ്ട്. കൂടുതലായി വിശദീകരണം വേണ്ടുന്ന വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനു inverted pyramid ശൈലി പര്യാപ്തമല്ല. ഇത്തരം വാര്‍ത്തകളില്‍ inverted pyramidനു പകരമായി ഉപയോഗിക്കുന്ന രീതിയാണ് hour glass ശൈലി. ഒരു മണല്‍ ഘടികാരത്തിന്റെ രൂപവുമായാണ് ഈ ശൈലി താരതമ്യം ചെയ്യുന്നത്. Hour glass ശൈലിയില്‍ വാര്‍ത്തകള്‍ എഴുതുമ്പോള്‍ ആദ്യപകുതി inverted pyramid മാതൃകയില്‍ അവതരിപ്പിക്കുന്നു. രണ്ടാം പകുതിയില്‍ വാര്‍ത്തയിലെ പ്രസക്ത സംഭവങ്ങള്‍ കാലഗണനാപരമായി (chronological order) എഴുതുന്നു. ഉദാ: തീവണ്ടി ദുരന്തത്തെപ്പറ്റിയുള്ള വാര്‍ത്തയില്‍ വസ്തുതകള്‍ അവതരിപ്പിച്ച ശേഷം രണ്ടാം പകുതിയില്‍ കൂടുതല്‍ വിവരങ്ങളും പശ്ചാത്തലവിവരണവും ഉള്‍പ്പെടുത്താം. ചുരുക്കി പറഞ്ഞാല്‍ inverted pyramid ശൈലിക്ക് തുടര്‍ച്ചയായി വാര്‍ത്തയുടെ പിന്നാമ്പുറ വിഷയങ്ങളും പശ്ചാത്തലവിവരണങ്ങളും ഉള്‍പ്പെടുത്തുന്നതാണ് hour glass ശൈലി.

0 comments:

Post a Comment