മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Monday, March 19, 2018

Lead or Intro ലീഡ് അഥവാ ഇന്ട്രോ



വാര്‍ത്തയുടെ ചുരുക്കരൂപമാണ് ലീഡ്. ആദ്യത്തെ വരികളിലാണ് ലീഡ് അവതരിപ്പിക്കുന്നത്‌. ഒന്നോ രണ്ടോ വരികളില്‍ വാര്‍ത്തയുടെ സംഗ്രഹം അവതരിപ്പിക്കുന്നതിനാല്‍, പ്രേക്ഷകന് വായനയുടെ തുടക്കത്തില്‍ തന്നെ ആവശ്യമായ വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയും. ആര്who?, എന്ത്what?, എപ്പോള്‍when?, എവിടെ വച്ച്where?, എങ്ങനെhow?, എന്തുകൊണ്ട്why?, എന്നീ വസ്തുതകളാണ് ലീഡില്‍ അവതരിപ്പിക്കുന്നത്‌. 

Types of Lead
1.      Summary lead
വാര്‍ത്തയുടെ സംഗ്രഹരൂപമാണ് സമ്മറി ലീഡ്. സുപ്രധാന വിവരങ്ങള്‍ മാത്രമാണ് ഇതില്‍ നല്‍കാറുള്ളത്. പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ ചുരുക്കിവിവരിക്കാന്‍ സമ്മറി ലീഡ്കൊണ്ട് കഴിയും.
2.      Descriptive lead
സംഭവങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നല്‍കുന്ന വിധത്തില്‍ വിശദീകരണം നല്കുന്നവയാണിവ. വാര്‍ത്ത വായിക്കുമ്പോള്‍ തന്നെ വായനക്കാരന് സംഭവം നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കാന്‍ ഇത്തരം ലീഡുകള്‍ക്ക് പ്രത്യേക കഴിവുണ്ട്.
3.      Question lead
വായനക്കാരനിലേക്ക് ചോദ്യം എറിഞ്ഞുകൊണ്ട് ആകാംക്ഷ ജനിപ്പിക്കുന്ന ലീഡുകളാണിവ. ഉദാ: ഇത്തവണത്തെ വേള്‍ഡ് കപ്പു ആര് നേടുമെന്ന ചോദ്യത്തിനു വായനക്കാരനെ പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ട്.
4.      Punch/Capsule/Cartridge lead
പ്രേക്ഷകരെ ഞെട്ടിക്കാന്‍ പാകത്തിലുള്ള ഒരൊറ്റ വാക്കോ വാചകമോ മതി ഒരു വാര്‍ത്ത മുഴുവന്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍. വായനക്കാരന്റെ ഉള്ളില്‍ ശക്തമായി പതിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ലീഡുകള്‍ ആണ് പന്ജ് അല്ലെങ്കില്‍ കാപ്സ്യൂള്‍ ലീഡ് എന്നറിയപ്പെടുന്നത്.
5.      Direct quotation/ Statement lead
വ്യക്തികളുടെ പ്രസ്താവനകളോ പ്രശസ്തരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വചനങ്ങളോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലീഡുകളാണിവ.
6.      Contrast lead
തികച്ചും വ്യത്യസ്തമായ രണ്ടു തലങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്ന രീതിയാണ് കോണ്ട്രാസ്റ്റ് ലീഡ് ഉപയോഗിക്കുന്നത്. ഉദാ: മുന്‍കാലങ്ങളിലെ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമല്ല നിലവിലുള്ള സര്‍ക്കാരും.
7.      Staccato lead
മുറിവാക്കുകളും പ്രയോഗങ്ങളും ആശ്ചര്യ ചിഹ്നവും ഉപയോഗിച്ച് വാര്‍ത്തയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള ലീഡുകളാണ് സ്റ്റക്കാറ്റോ ലീഡുകള്‍. ഉദാ: അര്‍ദ്ധരാത്രി.. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍.. അലര്‍ച്ച.. പൊട്ടിത്തെറി!!.. പുകച്ചുരുളുകള്‍..

0 comments:

Post a Comment