Publicity in marketing and Sales promotion
Publicity
മാര്‍ക്കെറ്റിംഗ് മേഖലയിലെ
പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് പ്രചാരണം. പ്രചാരണം പരസ്യത്തിലൂടെ മാത്രമല്ല
നടത്തുന്നത്.
Nonpaid publicity – പണം മുടക്കാതെയുള്ള പ്രചാരണം.
പത്രകുറിപ്പുകളോ പത്രസമ്മേളനമോ വഴി മാധ്യമങ്ങളെ വിവരമറിയിക്കുന്നരീതിയാണിത്.
എന്നാല്‍ മാധ്യമങ്ങള്‍ ഇവ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ല.
പ്രസിദ്ധീകരിച്ചാല്‍ തന്നെ പൂര്‍ണ്ണവിവരങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കാനും സാധ്യത
കുറവാണ്. വായനക്കാരനില്‍ വിശ്വാസ്യതയുണ്ടാക്കുന്നു എന്നതാണ് ഇത്തരം പ്രചാരണം
കൊണ്ടുള്ള ഗുണം.
Paid variety – പണം മുടക്കി മാധ്യമങ്ങളില്‍ നല്‍കുന്ന
പരസ്യങ്ങള്‍. ഇവിടെ പരസ്യത്തിനു മേലുള്ള പൂര്‍ണ്ണ അധികാരം പരസ്യധാതാവിനാണ്. പക്ഷെ
വിശ്വാസ്യതയുണ്ടാകുമോ എന്നത് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല.
Advertorials – മുഖപ്രസംഗത്തിന്റെ ഭാഷയില്‍
അവതരിപ്പിക്കുന്ന പരസ്യങ്ങള്‍. ഈ രീതിയും പണം മുടക്കിയുള്ള പ്രചാരണമാണ്. പക്ഷെ
സാധാരണ പരസ്യങ്ങളെക്കാള്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയും.
പുതിയ
ഉത്പന്നം പരിചയപ്പെടുത്തുന്നതിനും, നിലവിലുള്ള ഉത്പന്നത്തിന്റെ വില്പനയില്‍
വര്ധനവുണ്ടാക്കാനും, സല്പേര് നിലനിര്‍ത്താനും, പ്രശ്നപരിഹാരങ്ങള്‍ക്കും പ്രചാരണം
ഉപയോഗപ്പെടുത്തുന്നു.
Sales Promotion
വില്പനയില്‍
വര്‍ധനവുണ്ടാക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് പരസ്യ പ്രചാരണവും, ബഹുജന
സംബര്‍ക്കവുമാണ്. ഉത്പന്നങ്ങള്‍, സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍
സെയില്‍സ് പ്രൊമോഷന്‍ സംഘടിപ്പിക്കുന്നു.
0 comments:
Post a Comment