Propaganda messages
ജനങ്ങളുടെ ചിന്താഗതിയെയും അഭിപ്രായങ്ങളെയും ഏതു വിധേനയും സ്വാധീനിക്കാന്‍
വേണ്ടി മാത്രമായി തയ്യാറാക്കുന്ന സന്ദേശങ്ങളാണ് പ്രോപഗണ്ട എന്നറിയപ്പെടുന്നത്.
ഒട്ടുമിക്ക പ്രോപഗണ്ടകളും അസത്യപ്രചാരണങ്ങള്‍ ആണ്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന
സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. വളച്ചൊടിച്ച വസ്തുതകളോ
അര്‍ദ്ധസത്യങ്ങളോ ആയിരിക്കും ഇത്തരം സന്ദേശങ്ങളുടെ ഉള്ളടക്കം.
അടിസ്ഥാനമില്ലെങ്കിലും ആകര്‍ഷിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടാകും. ഒരു
സമൂഹത്തെയൊന്നാകെയാണ് പ്രോപഗണ്ട ലക്‌ഷ്യം വയ്കുന്നത്. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ
രൂപപ്പെടുത്തിയെടുക്കലാണ് പ്രോപഗണ്ട സന്ദേശങ്ങളുടെ ലക്‌ഷ്യം. പ്രധാനപ്പെട്ട
വസ്തുതകളെ അപ്രധാനമാക്കുക, തീരെ പ്രാധാന്യമില്ലാത്തവയ്ക്ക് അമിത പ്രാധാന്യം നല്‍കുക,
അതിലൂടെ ജനശ്രദ്ധ വഴിതിരിച്ചു വിടുക മുതലായ കാര്യങ്ങളാണ് പ്രോപഗണ്ട
സന്ദേശങ്ങളിലൂടെ നടപ്പിലാക്കുന്നത്. പ്രോപഗണ്ട സന്ദേശങ്ങള്‍ വിവിധ തരത്തിലുണ്ട്. Stereotyping (സ്ഥിരസങ്കല്‌പം), oversimplification (അധികമായ ലളിതവത്‌ക്കരണം), unstated assumption (അടിസ്ഥാനമില്ലാത്ത
ധാരണകള്‍), testimonials (സാക്ഷ്യം), glittering generalities (വൈകാരിക തലത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നവ), flag waving (അമിതമായ ദേശീയവാദം)
മുതലായവ ഉദാഹരണങ്ങളാണ്.
0 comments:
Post a Comment