മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

ബഹുജന മാധ്യമങ്ങളുടെ വിപരീത ഫലങ്ങള്‍ | Dysfunctions of Mass Communication


Media Exposure: അമിതമായ മാധ്യമ ശ്രദ്ധയോടുള്ള ആഭിമുഖ്യം പ്രേക്ഷകരില്‍ പ്രതികൂല ഫലമാണ് സൃഷ്ടിക്കുന്നത്. ഒരു കാലത്ത് അമേരിക്കയില്‍ ഉണ്ടായിരുന്ന മാസ് ഹിസ്ടീരിയ എങ്ങിനെയും മാധ്യമങ്ങളില്‍ തല കാണിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മാധ്യമ ശ്രദ്ധ നേടുന്നതിനായി കുറ്റകൃത്യങ്ങള്‍ പോലും ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകുന്നത് സാമൂഹികമായ അധപതനത്തിലേക്കാണ് നയിക്കുന്നത്. സിനിമാതാരങ്ങള്‍ രാഷ്ട്രീയക്കാര്‍ തുടങ്ങി പലരും മാധ്യമശ്രദ്ധയ്ക്കായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പോലും ഉന്നയിക്കാറുണ്ട്.

Ethicizing: സമൂഹത്തെ ധാര്മികവത്കരിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഈ പ്രവൃത്തി ചിലപ്പോള്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്‌. ധാര്‍മികത എല്ലാ അവസരങ്ങളിലും ഒരേ പോലെ ആയിരിക്കില്ല. ഇത് മനസിലാക്കാതെ പ്രവൃത്തിക്കുന്നത് സമൂഹത്തിനു ദോഷം ചെയ്യുന്നു. സദാചാര സംരക്ഷണം ഒരു ധാര്‍മികതയാണ് എന്ന് പറയുമ്പോള്‍ തന്നെ അതിനു വേണ്ടി സ്വകാര്യത തകര്‍ക്കുന്നതും നിയമം കയ്യില്‍ എടുക്കുന്നതും പരിഷ്കൃത സമൂഹത്തിന് നല്ലതല്ല.

Narcotizing: ഒരേ പോലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ജനങ്ങളില്‍ അത് മടുപ്പുണ്ടാക്കുകയും അവരെ പ്രതികരണശേഷി ഇല്ലാത്തവരാക്കുകയും ചെയ്യുന്നു. അഴിമതി വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ ജനങ്ങള്‍ അതിനോട് നിസ്സംഗത പുലര്‍ത്തുന്നു.

Spread fear: പകര്‍ച്ചവ്യാധികള്‍ ഭക്ഷണത്തിലെ വിഷബാധ തുടങ്ങിയ വാര്‍ത്തകള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നു. എം. ആര്‍. വാക്സിനേഷനെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയത് ഇതിനുദാഹരണമാണ്.

Stereotypes:സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങലെക്കുറിച്ചു മുന്‍ധാരണകള്‍ വളര്‍ത്താന്‍ മാധ്യമങ്ങള്‍ കാരണമാകാറുണ്ട്. ഇത്തരം ധാരണകള്‍ പ്രസ്തുത വിഭാഗങ്ങളെ അകറ്റിനിര്‍ത്താനും പരിഹസിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു. മൂന്നാം ലിംഗക്കാര്‍, എയിഡ്സ് രോഗികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ മുതലായവര്‍ ഇതിനു ഇരകളാണ്.

Surveillance: (നിരീക്ഷണം)മാധ്യമങ്ങളുടെ സാങ്കേതിക വളര്‍ച്ച പൊതുജനത്തിന്റെ സ്വകാര്യത നഷ്ട്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇതിലൂടെ ഭരണകൂടങ്ങള്‍ക്ക് ജനങ്ങളെ ഏതു സമയവും നിരീക്ഷിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടായത് ജനാധിപത്യതിനുള്ള ഒരു വെല്ലുവിളി തന്നെയായി മാറിയിരിക്കുന്നു.  ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടു ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് ഈയിടെ വാര്‍ത്തയായിരുന്നു.

0 comments:

Post a Comment