മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

Citizen Journalism


മാധ്യമപ്രവര്‍ത്തന മേഖലയില്‍ പ്രഫഷണല്‍ ഡിഗ്രിയോ രെജിസ്ട്രേഷനോ ഇല്ലാത്ത ഒരു സാധാരണ പൌരനും ചില അവസരങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ ആകാം. ഇതിനെ സിറ്റിസന്‍ ജേര്‍ണലിസം എന്ന് വിളിക്കുന്നു. എന്നാല്‍ സാമൂഹികപ്രതിബദ്ധതയില്‍ കവിഞ്ഞു സാമ്പത്തിക നേട്ടമൊന്നും ഈ പ്രവൃത്തിയില്‍ നിന്ന് ലഭിക്കുന്നതല്ല. മുഖ്യധാരാമാധ്യമങ്ങള്‍ സിറ്റിസന്‍ ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് വിരളമാണ്. ഇന്ന്നവമാധ്യമങ്ങള്‍ ഇവര്‍ക്ക് വലിയ സാധ്യതയാണ് തുറന്നു കൊടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ പ്രചാരം കൈവരിച്ചത് സിറ്റിസന്‍ ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നതില്‍ സഹായിച്ചിട്ടുണ്ട്.

0 comments:

Post a Comment