മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

Corporate communication | കോര്‍പ്പറെറ്റ് കമ്മ്യുണിക്കേഷന്‍


ഇന്നത്തെ കാലത്ത് ഒരു വ്യവസായ സ്ഥാപനത്തിന്റെ ഭാവി നിശ്ചയിക്കുന്നത് അവരുടെ (stakeholders) ഉപഭോക്താക്കള്‍, തൊഴിലാളികള്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നിവരാണ്. ഇവരുടെ അഭിപ്രായമാണ് സ്ഥാപനത്തിന്‍റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുന്നത്. ഒരു ബിസിനസ് സ്ഥാപനത്തിന്‍റെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് അതുമായി ബന്ധപ്പെട്ടവരുമായി നടത്തി വരുന്ന തുടര്‍ച്ചയായ വിനിമയങ്ങള്‍. ഇത്തരം വിനിമയങ്ങള്‍ നടത്തുന്നതും ബന്ധങ്ങള്‍ ഊട്ടിയുരപ്പിക്കുന്നതും കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍ വിദഗ്ദ്ധരുടെ ഉത്തരവാധിത്വമാണ്. സമൂഹത്തില്‍ സ്ഥാപനത്തിന്റെ corporate identity അഥവാ brand image വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും പരിപോഷിപ്പിക്കുന്നതും കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍റെ ഉത്തരവാധിത്വമാണ്.  
സ്ഥാപനവും അതുമായി ബന്ധപ്പെടുന്ന സമൂഹവുമായുള്ള വിനിമയമാണ്‌ കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍. ഇവിടെ "സമൂഹം " എന്നത് അകത്തും (internal) പുറത്തുമുള്ളതുമാകാം(external). സ്ഥാപനത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍. ഒരു സ്ഥാപനം ഒരേ രീതിയിലുള്ള സന്ദേശമാണ് അതിന്റെ സമൂഹവുമായി പങ്കു വക്കേണ്ടത്. ഇത് വിശ്വാസ്യതയും ധാര്മികത്വവും ഊട്ടിയുറപ്പിക്കുന്നു. സ്ഥാപനത്തിന്റെ ലക്ഷ്യവും കാഴ്ചപ്പാടും മൂല്യങ്ങളും വ്യക്തമാക്കുന്നതിനും അത് സമൂഹവുമായി പങ്കു വയ്ക്കുന്നതിനും കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍ സഹായകരമാണ്. 

വ്യാഖ്യാനം
1. Cees van Riel and Charles Fombrun (Essentials of Corporate Communication) : 
സ്ഥാപനത്തിന്റെ ജീവവായുവായ സമൂഹവുമായി (stakeholders) സുഗമമായ വിനിമയം ആരംഭിക്കുന്നതിനു വേണ്ടിവരുന്ന, എല്ലാ തരത്തിലുമുള്ള (internal and external) വിനിമയങ്ങളും പ്രവര്‍ത്തനങ്ങളും.
2. Joep Cornellisen (Corporate Communication, A Guide to Theory and Practice):
സ്ഥാപനവുമായി ബന്ധപ്പെട്ടു കിടക്കുന്ന സമൂഹവുമായി സുഗമമായ വിനിമയം നടത്തുന്നതിന് വേണ്ടി, അകത്തും പുറത്തും നടക്കുന്ന വിനിമയങ്ങളെ സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ സഹായകമാകുന്ന മാനെജ്മെന്റ് പ്രവര്‍ത്തനങ്ങളാണ് കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍.
കൃത്യ സമയത്ത് പ്രയോജനപ്രദമായ രീതിയില്‍ സന്ദേശങ്ങളും വിവരങ്ങളും വിതരണം ചെയ്യുന്നതും കോര്പറെറ്റ് കമ്മ്യുണിക്കേഷന്റെ ഭാഗമാണ്. സ്ഥാപനം ഏതുമായികൊള്ളട്ടെ, സമൂഹത്തിലുള്ള പ്രതിച്ഛായയും വിശ്വാസ്യതയും മുഘ്യ ഘടകങ്ങളാണ്. 

വളര്‍ച്ച

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലവിലുണ്ടായിരുന്ന പരസ്യം, പൊതുജനസമ്പര്‍ക്കം എന്നീ പ്രവര്‍ത്തനങ്ങള്‍ വിശ്വാസ്യത നഷ്ടപ്പെട്ട് നിഷ്ക്രിയമാവുകയും, പുതിയ തരത്തിലുള്ള തടസ്സങ്ങള്‍ കമ്പനികള്‍ക്ക് നേരിടേണ്ടി വരികയും ചെയ്തു. അന്വേഷണാതമക പത്രപ്രവര്ത്തനത്തിന്റെ പ്രചാരം ബിസിനസ് സ്ഥാപനങ്ങളുടെ അധാര്മികതയും കൊള്ളയും പുറത്തു കൊണ്ട് വന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ കോര്പറെറ്റ് സ്ഥാപനങ്ങളോട് വിമുഖത സൃഷ്ടിച്ചു. ഇതിനു പരിഹാരമായി കമ്പനികള്‍ വിദഗ്ദ്ധരുടെ സഹായത്തോടെ, പൊതുജനസംബര്‍ക്കം മാര്‍കെറ്റിംഗ് എന്നീ പ്രവര്‍ത്തനങ്ങളിലൂടെ, തങ്ങള്‍ക്ക് അനുകൂലമായ സന്ദേശങ്ങള്‍ പ്രച്ചരിപിച്ചു. മുന്‍കാല പൊതുജനസമ്പര്‍ക്കപ്രവര്‍ത്തനങ്ങള്‍ക്കും ഒരു പടി മുകളിലായിരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍, പിന്നീട് കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍ എന്ന ശാഖയായി വളര്‍ന്നു വന്നു. വ്യത്യസ്തവും വിസൃതവുമായ നിരവധി വാണിജ്യ വിനിമയ പ്രവര്‍ത്തനങ്ങളുടെ സംയുക്ത സ്വഭാവമാണ് കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍ ഉണ്ടായിരുന്നത്. corporate design, advertising, internal communication, crisis management, media relations, investor relations, public affairs എന്നീ പ്രവര്‍ത്തനങ്ങള്‍ എകോപിപിച്ചാണ് കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍റെ പ്രവര്‍ത്തനരീതി വളര്‍ത്തിയെടുത്തിരിക്കുന്നത്. ഒരു സ്ഥാപനം എങ്ങിനെ അതിന്റെ അകത്തും പുറത്തുമുള്ള സമൂഹത്തിനു മുന്‍പില്‍ തന്റെ പ്രതിച്ചായ വ്യക്തമാക്കുന്നു എന്നതിനു മാര്‍ഗനിര്‍ദേശം നല്‍കുന്നതിലൂടെ, സ്ഥാപനത്തെ സമൂഹവുമായി ഒത്തുചേര്‍ന്നു കാണുന്നതാണ് ഈ പ്രവര്‍ത്തനത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 

0 comments:

Post a Comment