Responsibilities and Functions of Corporate Communication | കോര്‍പ്പറെറ്റ് കമ്മ്യുണിക്കേഷന്‍റെ പ്രധാന ഉത്തരവാദിത്വങ്ങള്‍
കോര്പറെറ്റ് കമ്മ്യുണിക്കേഷന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍ സ്ഥാപനവും
സമൂഹവുമായുള്ള വിനിമയവുമായി ബന്ധപ്പെട്ടുള്ളവയാണ്.
1. മീഡിയ റിലേഷന്‍
സ്ഥാപനത്തിന് പുറത്തുള്ള സമൂഹവുമായുള്ള വിനിമയമാണിത്. സ്ഥാപനത്തിന്റെ
ഉന്നതിക്കായി മാധ്യമങ്ങളിലൂടെ അനുകൂലമായ സന്ദേശങ്ങള്‍ നല്‍കുന്നതാണ് മീഡിയ റിലേഷന്‍.
മാര്‍കറ്റില്‍ സ്ഥാപനത്തിന് അടിയുറച്ച വിശ്വാസ്യത ഉണ്ടാക്കുവാന്‍ ഇത്
സഹായിക്കുന്നു. പാരമ്പര്യ മാധ്യമങ്ങളായ ടി.വി., റേഡിയോ, പത്രം എന്നിവ കൂടാതെ ഇന്റര്‍നെറ്റും
ആശയം പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.
കോര്പറെറ്റ് പരസ്യങ്ങളും (corporate advertising) ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇത് ഉലപന്നതിന്റെ പരസ്യത്തില്‍ (product advertising) നിന്ന് വ്യത്യസ്തമാണ്. കാരണം കോര്പറെറ്റ് പരസ്യങ്ങള്‍
സ്ഥാപനത്തിനെ മുഴുവനായും പരസ്യം ചെയ്യുന്നു.
2. എമ്പ്ലോയീ റിലേഷന്‍
സ്ഥാപനത്തിന്റെ ഉള്ളിലുള്ള വിനിമയമാണിത്. സ്ഥാപനതിനുള്ളിലെ പ്രശ്നങ്ങള്‍
കണ്ടെത്തുന്നത് ഇതിന്റെ ഭാഗമാണ്. തൊഴിലാളികള്‍, ഷെയര്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ സ്ഥാപനത്തിന്റെ കെട്ടുറപ്പും
പ്രതിച്ചായയും വര്‍ദ്ധിപ്പിക്കുന്നതിനാണ് എമ്പ്ലോയീ റിലേഷന്‍ സഹായകരമാകുന്നത്. കഴിവുള്ള
തൊഴിലാളികളെ ആകര്‍ഷിക്കാനും ഇത്തരം വിനിമയം ഉപയോഗിക്കുന്നു.
3. ഗവര്‍ണമെന്റ്റ് റിലേഷന്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും, നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുകയും
ചെയ്യുന്നതിലൂടെ സ്ഥാപനവും സര്‍ക്കാരുമായുമുള്ള ബന്ധം ശക്തിപ്പെടുത്താം.
സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും, ധാര്‍മികത നിലനിര്‍ത്താനും ഈ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കുന്നു.
4. ഇന്‍വെസ്റ്റര്‍ റിലേഷന്‍
സ്ഥാപനത്തിന് ഉതകുന്ന രീതിയിലുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഈ
പ്രവര്‍ത്തനം നടത്തുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വ്യക്തമായ
വിവരങ്ങള്‍ നിക്ഷേപകരിലേക്ക് എത്തിക്കാന്‍ ഇത് സഹായകരമാണ്. സ്ഥാപനത്തിന്റെ
വിശ്വാസ്യത ഉയര്‍ത്തിക്കാട്ടുന്നത് ഇതില്‍ സുപ്രധാന ഘടകമാണ്. സ്ഥാപനവുമായി
ബന്ധപ്പെട്ട സാമ്പത്തികവിവരങ്ങള്‍ തയ്യാറാക്കുന്നതും ഇതിന്റെ ഭാഗമാണ്.
എന്ത് കൊണ്ട് കോര്പറെറ്റ്
കമ്മ്യുണിക്കേഷന്‍?
- സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.
- മാര്‍ക്കറ്റില്‍ ഇടം നേടി
കൊടുക്കുന്നു.
- സമൂഹവുമായുള്ള ബന്ധം
സുദൃഡമാക്കുന്നു.
- നേട്ടങ്ങളും സാമ്പത്തികവളര്‍ച്ചയും
ഉയര്‍ത്തിക്കാട്ടുന്നു.
- സമൂഹത്തില്‍ പ്രതിച്ചായ നിലനിര്‍ത്തുന്നു.
- ബ്രാന്‍ഡ് മൂല്യം വളര്‍ത്താന്‍
സഹായിക്കുന്നു.
- ഉത്തരവാദിത്വങ്ങള്‍
വ്യക്തമാക്കുന്നു.
- മൂല്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ വ്യക്തമാക്കുന്നു.
0 comments:
Post a Comment