Corporate Identity
കോര്പറെറ്റ് വ്യക്തിത്വം സ്ഥാപനത്തിന്റെ സംസ്കാരവും തത്വങ്ങളുമായി
ബന്ധപ്പെട്ടു കിടക്കുന്നു. വ്യക്തിത്വം ബിസിനസ്
സ്ഥാപനങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഒരു സ്ഥാപനത്തിന്റെ വ്യക്തിത്വം അതിന്റെ യഥാര്‍ത്ഥമായ
മുഖം വ്യക്തമാക്കുകയും, അതുല്യമായ
സവിശേഷതകളെ എടുത്തുകാണിക്കുന്നതുമായിരിക്കണം. സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്കും
ലക്ഷ്യങ്ങള്‍ക്കും ചുറ്റുമാണ് വ്യക്തിത്വം വികസിപ്പിച്ചെടുക്കേണ്ടത്. ഉപഭോക്താവിന്
സ്ഥാപനത്തെക്കുറിച്ചുള്ള ആദ്യവിവരമാണ് അതിന്റെ വ്യക്തിത്വം. സ്ഥാപനത്തിന്റെ ലോഗോ
അല്ലെങ്കില്‍ എംബ്ലം ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ലോഗോയുടെ നിലവാരം
കമ്പനിയുടെ നിലവാരത്തെ സൂചിപ്പിക്കുന്നു. മാര്‍ക്കെറ്റിങ്ങില്‍ കമ്പനിയുടെ
പ്രതിച്ചായ നിര്‍ണ്ണയിക്കുന്നത് ഇതാണ്.
കോര്പറെറ്റ് വ്യക്തിത്വത്തിനു മൂന്നു ഭാഗങ്ങളുണ്ട്:
1. കോര്പറെറ്റ് ഡിസൈന്‍ (ലോഗോ, യുണിഫോം)
2. കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍
( പരസ്യം, പൊതുജനസമ്പര്‍ക്കം)
3. കോര്പറെറ്റ് ബിഹേവിയര്‍ (
മൂല്യങ്ങള്‍, രീതികള്‍, തത്വങ്ങള്‍)
0 comments:
Post a Comment