Corporate Reputation & Corporate Image
Corporate Reputation
കോര്പറെറ്റ് വിനിമയത്തിലൂടെ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം, സ്ഥാപനത്തിന്‍റെ പ്രതിച്ചായയും വര്‍ദ്ധിക്കുന്നു.
പ്രതിച്ചായ വിശ്വാസ്യതയ്ക്ക് വഴിയൊരുക്കുന്നു. സ്ഥാപമാവുമായി ബന്ധപ്പെട്ടു
കിടക്കുന്ന സമൂഹത്തിന്‍റെ വിലയിരുത്തലാണ് കോര്പറെറ്റ് റെപ്യുട്ടെഷന്‍.
വിശ്വാസ്യത സ്ഥാപനത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. അകത്തും
പുറത്തുമുള്ള ഫലപ്രദമായ വിനിമയവും വിശ്വാസ്യത വളര്‍ത്താന്‍ ആവശ്യമാണ്.
കോര്പറെറ്റ് റെപ്യുട്ടെഷന്റെ വിവിധ ഘട്ടങ്ങള്‍:
- കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍
പഠനങ്ങള്‍ നടത്തുന്നു.
- ഏറ്റക്കുറച്ചിലുകള്‍
കണ്ടെത്തുന്നു.
- യാഥാര്‍ത്യവും പ്രതീക്ഷകളും
തമ്മിലുള്ള വ്യതാസങ്ങളെ വിശകലനം ചെയ്യുന്നു.
- ഇതിനെ മറികടക്കാനുള്ള
പോളിസികളും പ്ലാനുകളും തയ്യാറാക്കുന്നു.
- ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു.
- പരിണിതഫലങ്ങള്‍ വിശകലനം ചെയ്യുകയും
മികവുറ്റതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
Corporate Image
സ്ഥാപനത്തെപ്പറ്റി സമൂഹത്തിനുള്ള കാഴ്ചപ്പാട് അല്ലെങ്കില്‍ അവബോധം ആണ് കോര്പറെറ്റ് ഇമേജ്. കമ്പനി
എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നത് കോര്പറെറ്റ് ഇമേജ്
വ്യക്തമാക്കുന്നു. അല്ലെങ്കില്‍ സമൂഹം എങ്ങിനെ വീക്ഷിക്കണം എന്ന് കമ്പനി
ആഗ്രഹിക്കുന്നതാണ് കോര്പറെറ്റ് ഇമേജ് എന്നും പറയാം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണിത്.
മാധ്യമങ്ങളും ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നു. കമ്പനിയുടെ വിശ്വാസ്യത പ്രതിചായയെ
ആശ്രയിച്ചാണ് നില്കുന്നത്.
0 comments:
Post a Comment