പരസ്യങ്ങള്‍ | Types of Advertisements
Surrogate advertising സറോഗേറ്റ് പരസ്യങ്ങള്‍
ലഹരി ഉല്പന്നങ്ങള്‍
ഉത്തേജന മരുന്നുകള്‍ എന്നിവയുടെ പരസ്യപ്രചാരണം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
മറ്റൊരു ഉല്പന്നത്തിന്‍റെ മറ പറ്റി മാത്രമേ ഇവയ്ക്ക് പരസ്യം നല്‍കാന്‍
സാധിക്കുകയുള്ളൂ. ഇത്തരം പരസ്യങ്ങള്‍ സറോഗേറ്റ് പരസ്യങ്ങള്‍ എന്നറിയപ്പെടുന്നു.
ഇവിടെ നിരോധിക്കപ്പെട്ട ഉല്പന്നം നേരിട്ട് പരസ്യം ചെയ്യാത്തതിനാല്‍
നിയമപ്രശ്നങ്ങള്‍ ബാധിക്കുന്നില്ല. എന്നാല്‍ പരസ്യത്തില്‍ ബ്രാന്‍ഡ് നാം
വ്യക്തമായി ഉള്‍കൊള്ളിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സിഗരറ്റ്, മദ്യം മുതലായ
ഉത്പന്നങ്ങളുടെ പ്രചാരണത്തിനാണ് ഇവ ഉപയോഗികുന്നത്. ഉദാഹരണത്തിന് മദ്യബ്രാന്‍ഡ്
പരിചയപ്പെടുത്തുന്നതിനു ക്ലബ് സോഡയുടെയോ മറ്റോ പരസ്യം ഉപയോഗിക്കുന്നത് ഈ
വിഭാഗത്തില്‍ പെടുത്താം. സാധാരണയായി മദ്യബ്രാന്‍ഡുകള്‍ പരസ്യം ചെയ്യാനായി മിനറല്‍
വാട്ടര്‍, സോഡാ, കൂള്‍ ഡ്രിങ്ക്സ് എന്നിവയാണ് മറയായി ഉപയോഗിക്കുന്നതെങ്കിലും,
ഈയിടെയായി, മ്യൂസിക് സി.ഡി, ചിപ്സ് എന്നിവ വരെ പരസ്യധാതാക്കള്‍ ഉപയോഗിച്ച്
കാണുന്നു. ബക്കാര്‍ഡി മ്യുസിക് സി ഡി, ബാഗ്പൈപ്പര്‍ ക്ലബ് സോഡ എന്നിവയും
ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബ്രാന്‍ഡ് നാമം കാണുമ്പോള്‍
തന്നെ യഥാര്‍ത്ഥ ഉല്പന്നം ഏതാണെന്ന് മനസിലാക്കാനും സാധിക്കുന്നു.
Infomercials ഇന്‍ഫോമേഷ്യല്‍സ്
ഇന്‍ഫോര്‍മേഷന്‍, കമേര്‍ഷ്യല്‍ എന്നീ വാക്കുകളുടെ സങ്കലനമാണ് ഈ പദം. ഇവയുടെ
പ്രധാന ലക്ഷ്യം ഉല്പന്നത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും പ്രേക്ഷകരിലേക്ക്
എത്തിക്കുക എന്നതാണ്. സാധാരണ പരസ്യങ്ങളെക്കാള്‍ കൂടുതല്‍ സമയം സംപ്രേഷണം
ചെയ്യപ്പെടുന്നവയാണ് ഇന്‍ഫോര്‍മേഷ്യല്‍ പരസ്യങ്ങള്‍. അഞ്ചു മിനിട്ടോ അതില്‍
കൂടുതലോ സമയം ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉത്പന്നം
പരിചയപ്പെടുത്താനും ഗുണങ്ങള്‍ വിവരിക്കാനും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രവര്‍ത്തനരീതി
വിശധീകരിക്കാനും ഇവയിലൂടെ സാധിക്കുന്നു. ഒരു മുഴുനീള പ്രോഗ്രാമായും ഇവ സംപ്രേഷണം
ചെയ്യപ്പെടാറുണ്ട്. ഉത്പന്നത്തെക്കുറിച്ചുള്ള അനുഭവസ്ഥരുടെ വിവരണങ്ങളും ഇവയില്‍
ഉള്‍പ്പെടും. പ്രക്ഷേപണ മാധ്യമങ്ങളായ ടിവി, റേഡിയോ എന്നിവ ഇത്തരം പരസ്യങ്ങളുടെ പ്രചാരണത്തിനായി
ഉപയോഗിക്കുന്നു. ടെലെഫോണ്‍ വഴി ഉല്പന്നം ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ടെലെബ്രാന്‍ഡ്ഷോ,
ടെലെഷോപ്പി എന്നിവ ഉദാഹരണങ്ങള്‍ ആണ്.
Billboard advertising
പരസ്യങ്ങള്‍ക്കായി മാത്രം സ്ഥാപിക്കുന്ന പലകകള്‍ ആണ് ബില്‍ബോര്‍ഡുകള്‍.
റോഡരുകിലോ മറ്റു ജനസാന്ദ്രമേഖലകളിലോ ആണ് ഇവ സ്ഥാപിക്കുന്നത്.
In-store advertising
ഷോപ്പിംഗ് മാളുകളിലോ
മറ്റു കടകള്‍ക്കുള്ളിലോ സ്ഥാപിക്കുന്ന പരസ്യങ്ങളാണിവ.
Product placements or Covert advertising
സിനിമ, സീരിയല്‍ മുതലായ
മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള പ്രചാരണം ആണ് കവര്ട്ട് പരസ്യങ്ങള്‍. പ്രധാന
കഥാപാത്രം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ഷൂസുകള്‍, വാഹനങ്ങള്‍; പശ്ചാത്തലത്തില്‍
കാണപ്പെടുന്ന പരസ്യബോര്‍ഡുകള്‍ മുതലായവ ഈ ഗണത്തില്പ്പെടുന്നു.
Celebrity branding or Endorsement Advertising
താരമൂല്യം ഉള്ള
വ്യക്തികളെ ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്.
സിനിമാ-സ്പോര്‍ട്സ് താരങ്ങള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ വിശ്വാസ്യത ഉണ്ടാകും.
അവരെ അനുകരിക്കാന്‍ നിരവധി പേരുണ്ടാകും. ഈ വിശ്വാസ്യതയെ മുതലെടുക്കുന്ന പരസ്യങ്ങള്‍
താരങ്ങളെ വച്ച് തങ്ങളുടെ ഉത്പന്നത്തിന്‍ പ്രചാരം കൊടുക്കുന്നു.
Press
advertising അച്ചടിപരസ്യങ്ങള്‍
അച്ചടിമാധ്യമങ്ങളായ പത്രം, മാഗസിന്‍ എന്നിവയില്‍ പ്രസിദ്ധീകരിക്കുന്ന
പരസ്യങ്ങളാണ് അച്ചടിപരസ്യങ്ങള്‍. ഒരേ സമയം വലിയൊരു വിഭാഗം വായനക്കാരിലേക്ക് പരസ്യം
എത്തിക്കാന്‍ കഴിയുന്നു എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. അതുപോലെ തന്നെ
ആവശ്യത്തിനനുസരിച്ച് പ്രാദേശിക പത്രങ്ങളില്‍ മാത്രമായും പരസ്യം കൊടുക്കാന്‍
കഴിയുന്നു. പരസ്യദാതാക്കളുടെ താത്പര്യം
അനുസരിച്ച് പ്രത്യേക പേജുകളിലായി (ആരോഗ്യം, കാര്‍ഷികം, സ്പോര്‍ട്സ്, വിദ്യാഭ്യാസം)
പരസ്യം കൊടുക്കുന്നതിലൂടെ തല്പരരായ വായനക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു. ഒരു
പ്രത്യേക മേഖലയില്‍ മാത്രം താത്പര്യമുള്ള പ്രേക്ഷകര്‍ ‘നീഷേ ഓഡിയന്‍സ്’
എന്നറിയപ്പെടുന്നു.
0 comments:
Post a Comment