ആശയവിനിമയ മാതൃകകള്‍ | Communication Models 3 - Shannon and Weaver’s Mathematical Model of Communication (1948)
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ ടെലെഫോണ്‍ കമ്പനിക്ക് വേണ്ടിയാണ് ഈ മാതൃക ആവിഷ്കരിക്കപ്പെട്ടത്. ഉപകരണത്തിലൂടെയുള്ള വിനിമയത്തിന് ഏറ്റവും ലളിതമായതും കുറ്റമറ്റതുമായ വിനിമയപ്രക്രിയ ആവിഷ്കരിക്കലായിരുന്നു ലക്ഷ്യം.
അതിനായി വിനിമയ പ്രക്രിയയെ എട്ടു ഘടകങ്ങളായി വിഭജിച്ചിരിക്കുന്നു:
1. Source = സന്ദേശം അയക്കുന്ന ആള്‍.
2.Message = സന്ദേശം.
3. Transmitter = ഇവിടെ ഇത് ടെലെഫോണ്‍ എന്ന ഉപകരണമാണ്. സന്ദേശം തരംഗരൂപത്തിലേക്ക് മാറ്റുകയും, വിക്ഷേപണം നടത്തുകയും ചെയ്യുന്നു. മറ്റു ഉപകരണങ്ങള്‍ കൊണ്ടും ഇത് സാധ്യമാകും.
4. Signal = ഒരു മാധ്യമത്തിലൂടെ വിക്ഷേപണം ചെയ്യപ്പെടുന്ന തരംഗങ്ങളാണിവ. ഒന്നോ അതിലധികമോ തരംഗങ്ങള്‍ ഒരേ സമയം ഒരേ മാധ്യമത്തിലൂടെ വിക്ഷേപണം ചെയ്യപ്പെടാം. മുഖാമുഖസംഭാഷണത്തില്‍ അംഗവിക്ഷേപങ്ങളും സംഭാഷണവും ഒരേ മാധ്യമത്തിലൂടെ കൈമാറ്റം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണിത്.
5. Channel = സന്ദേശം തരംഗരൂപത്തില്‍ വിക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമം. വായു, വെള്ളം, കേബിള്‍, എന്തുമാകാം ഈ മാധ്യമം.
6. Noise = വിനിമയത്തില്‍ സംഭവിക്കുന്ന തടസ്സങ്ങളാണ് നോയിസ്. സന്ദേശത്തെ തടസ്സപ്പെടുത്തുന്ന എന്തുമാകാമിത്.
7. Receiver = തരംഗരൂപത്തിലുള്ള സന്ദേശം സ്വീകരിക്കാനും വിവര്‍ത്തനം ചെയ്യാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. ടെലെഫോണ്‍ റിസീവര്‍ ഉദാഹരണമാണ്.
8. Destination = സന്ദേശം എത്തിച്ചേരുന്നയിടം/ വ്യക്തി.
ഒരു മാധ്യമത്തിലൂടെ സംഭവിക്കുന്നവിനിമയം ഒരേ ദിശയില്‍ സഞ്ചരിക്കുന്നു എന്നാണ് ഈ മാതൃക സൂചിപ്പിക്കുന്നത്.
0 comments:
Post a Comment