കോപ്പി റൈറ്റിംഗ് പരസ്യ മേഖലയിൽ | Copy Writing
പരസ്യമേഖലയിൽ കോപ്പി എന്നത് പരസ്യത്തിന്റെ ഉള്ളടക്കത്തിനെ
സൂചിപ്പിക്കുന്നു. കോപ്പി എഴുത്ത് പരസ്യകലയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പരസ്യ
കോപ്പി (Ad Copy) എന്നത് പരസ്യത്തിന്റെ ഉള്ളടക്കമാണ്.
പരസ്യങ്ങൾക്കായി കോപ്പിയെഴുതുന്നവർ Copywriters
എന്നറിയപ്പെടുന്നു. ഉപഭോക്താവിനെ ആകര്ഷിക്കുക അയാളിൽ താത്പര്യം ജനിപ്പിക്കുക
എന്നതാണ് കോപ്പിയെഴുത്ത്തിന്റെ പ്രധാന
ഉത്തരവാദിത്വം. എല്ലാ വിധ മാധ്യങ്ങളും കൊപ്പിയെഴുതിന്റെ സാധ്യതകൾ
പ്രയോജനപ്പെടുത്തുന്നു. മിക്ക കോപ്പിയെഴുത്തുകാരും ഒരു സ്ഥാപനത്തിന്റെ ഭാഗം
ആയിരിക്കും. പരസ്യ ഏജൻസികൾ, പബ്ലിക്
റിലേഷൻ സ്ഥാപനങ്ങൾ, കമ്പനികളിലെ പരസ്യവിഭാഗം എന്നിവര്
കോപ്പിയെഴുത്തുകാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു. സ്വതന്ത്രമായും കോപ്പിയെഴുത്തുകാർ
പ്രവര്ത്തിക്കാറുണ്ട്. പരസ്യത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരിപൂർണ്ണ ഉത്തരവാദിത്വം കോപ്പിയെഴുത്തുകാര്ക്കാണ്.
ഇന്റര്നെറ്റ് സാങ്കേതികവിദ്യ സ്വന്തന്ത്ര എഴുത്തുകാര്ക്ക് വലിയ പ്രചാരം
നേടിക്കൊടുക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.
0 comments:
Post a Comment