മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Tuesday, March 5, 2019

Types of Interview Questions



അഭിമുഖസംഭാഷണം - ചോദ്യങ്ങള്‍

അഭിമുഖ സംഭാഷണത്തിനായി ഉപയോഗിക്കുന്നതു പ്രധാനമായും ചോദ്യങ്ങളാണ്.

1.      Open Questions: കൂടുതൽ വിവരങ്ങളും, വിശദമായ ഉത്തരങ്ങളുമാണ് ഇത്തരം ചോദ്യങ്ങളിലൂടെ പ്രതീക്ഷിക്കുന്നത്.

2.      Closed Questions: "അതെ" അല്ലെങ്കിൽ "അല്ല" എന്ന തരത്തിൽ ഉള്ള ഉത്തരങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണിത്.

3.      Empty Questions: കൃത്യമായ ഉത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളാണിവ. ഉദാ: കൂടുതലായി എന്തെങ്കിലും താങ്കൾക്ക് പ്രേക്ഷകരോട് പറയാനുണ്ടോ?

4.      Contact Questions: അവതാരകനും അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ആശയവിനിമയം സുഖമമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. മഞ്ഞുരുക്കലാണ് ഇവിടത്തെ പ്രധാന ലക്‌ഷ്യം. 

5.      Leading Questions: അഭിമുഖത്തിന്റെ ഓരോ പുതിയ ഘട്ടവും ആരംഭിക്കുന്നതിനു വേണ്ടിയുള്ള ചോദ്യങ്ങൾ. 

6.      Closing Questions: അവസാനഘട്ടത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾ. അഭിമുഖത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ സംഗ്രഹിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.

2 comments: