പരസ്യ കോപ്പിയുടെ ഘടകങ്ങള്‍ | Copy Writing Elements
1. Main
Headline
ഒരു പരസ്യ കോപ്പിയില്‍ ആദ്യം ശ്രദ്ധിക്കുക തലക്കെട്ട് ആയിരിക്കും. ശക്തമായ
തലക്കെട്ടിനു മാത്രമേ ആസ്വാദകരെ ആകര്‍ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. പരസ്യത്തിന്‍റെ
വിപണനതന്ത്രം വലിയൊരു പരിധി വരെ പ്രതിപാദിക്കുന്നത് അതിന്റെ തലക്കെട്ടിലൂടെയാണ്.
മാധ്യമം ഏതായാലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രധാനമായും നിര്‍വഹിക്കുന്നത്
തലക്കെട്ടുകളാണ്.
2.
Sub head
തലക്കെട്ടിനെക്കാള്‍ പ്രാധാന്യം കുറഞ്ഞതും എന്നാല്‍ ഉപഭോക്താക്കളുടെ
ശ്രദ്ധയില്‍ പെടുത്തേണ്ടതുമായ വിവരങ്ങളാണിവ.
3.
Body Copy
പരസ്യ കോപ്പിയിലെ ഉള്ളടക്കം ആണ് ബോഡി. ഇതില്‍ ഉല്പന്നത്തിന്റെ വിവരങ്ങള്‍,
മറ്റു സേവനങ്ങള്‍ എന്നീ വിവരങ്ങളാണ് ഉള്പെട്ടിട്ടുള്ളത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന
രീതിയിലുള്ള പ്രയോഗങ്ങളാണ് ഇതില്‍ ഉപയോഗികുന്നത്. പരസ്യ ദാതാവ് ഉള്‍പെടുത്താന്‍
ഉദ്ദേശിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോഡി കോപ്പി വലുതോ ഹ്രസ്വമോ ആകാം. പ്രേക്ഷകരില്‍ താത്പര്യം ജനിപ്പിക്കുന്നതിനായി
ഒരേ സമയം വികാരങ്ങളെ ചൂഷണം ചെയ്യുന്നതും എന്നാല്‍ യുക്തിഭദ്രവുമായ വസ്തുതകളാണ്
ബോഡി കോപ്പിയില്‍ ഉള്‍പെടുത്തുന്നത്.
4.
Captions
ചിത്രങ്ങള്‍, ഫോട്ടോകള്‍ എന്നിവയ്ക്ക് കീഴില്‍ കൊടുക്കുന്ന ചുരുങ്ങിയ
വിവരണങ്ങളാണ് കാപ്ഷന്‍സ്. സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനും ഇവ
ഉപയോഗിക്കുന്നു. വലുപ്പം കുറഞ്ഞ അക്ഷരങ്ങളിലാണ് കാപ്ഷന്‍ കൊടുക്കുന്നത്. ഉദാ: “ഈ
ഓഫര്‍ ഒരു മാസത്തേക്ക് മാത്രം.”
5.
Blurb
പത്ര പരസ്യത്തിലെ സംഭാഷണ ശകലങ്ങളെയാണ് ബ്ലര്ബുകള്‍ എന്ന് പറയുന്നത്. ബലൂണ്‍
രൂപത്തിലാണ് ഇവ കൊടുക്കുന്നത്. ചിത്രങ്ങള്‍ അഥവാ ഇല്ല്യുസ്ട്രെഷനുകള്‍ എന്ന
ഗണത്തില്‍ ഇവ പെടുത്താം. ബ്ലാര്ബുകള്‍ മാത്രം ഉള്‍കൊള്ളിച്ചു പരസ്യങ്ങള്‍
പ്രസിദ്ധീകരിക്കാറുണ്ട്. കോമിക് സ്ട്രിപ് മാതൃകയാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍
അവലംബികുന്നത്.
6.
Boxes and Panels
ക്യാപ്ഷനുകള്‍ തന്നെ പ്രാധാന്യത്തോടെ കൊടുക്കുന്നതിനാണ് ബോക്സുകള്‍
അല്ലെങ്കില്‍ പാനലുകള്‍ ഉപയോഗിക്കുന്നത്. പരസ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്ന്
കരുതുന്ന വിവരങ്ങള്‍ ഒരു ചതുരത്തിനുള്ളില്‍ കൊടുക്കുന്നതോടെ, ബാകിയുള്ളവയില്‍
നിന്നും അവ എടുത്തു നില്കുന്നു. കൂപ്പണുകള്‍, പ്രത്യേക ഓഫറുകള്‍, മത്സരങ്ങള്‍
എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇവ ഉപയോഗിക്കുന്നത്.
7.
Slogans, Logo types and Signatures
സ്ലോഗന്‍: പരസ്യധാതാവായ കമ്പനിയുടെ മുദ്രാവാക്യം ആണ് സ്ലോഗന്‍. “Yeh Dhil Maange Mor”, “Desh Ki
Dhadkan”, “What an Idea” മുതലായവ ഇതിനു ഉദാഹരണമാണ്. ലോഗോ, സിഗ്നേച്ചര്‍:
കമ്പനിയെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം, മുദ്ര, ട്രേഡ് മാര്‍ക്ക് എന്നിവയെയാണ്
ലോഗോ ടൈപ്എന്ന് വിശേഷിപ്പിക്കുന്നത്. ‘സിഗ്നേച്ചര്‍’ എന്നും ഇവയെ പറയാറുണ്ട്.
അഡ്രസ്, ഫോണ്‍നമ്പര്‍ മുതലായ വിവരങ്ങളും ഇതില്‍ ഉള്പെടുത്തുന്നു. പരസ്യം
ആരുടെയാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനും പരിചിതം ആക്കുവാനും ഇവ
സഹായിക്കുന്നു.
8.
Strapline
സ്ട്രാപ്പ്-ലൈന്‍, ടാഗ്ലൈന്‍ എന്നും പറയപ്പെടുന്നു. ലോഗോയ്ക്ക് കീഴെയാണ്
ഇവയുടെ സ്ഥാനം. ഉല്പന്നത്തിന്റെ മൂല്യം മനസ്സില്‍ തങ്ങുന്ന, ചുരുങ്ങിയ വാക്കുകളില്‍
വിവരിക്കുക എന്നതാണ് സ്ട്രാപ്പ്-ലൈനിന്‍റെ ഉദ്ദേശ്യം. BPL- Believe in the Best,
Nokia- Connecting People, Raymond’s – The Complete Man എന്നിവ
ഉദാഹരണങ്ങളാണ്.
9.
Extras
ചില പത്രപരസ്യങ്ങള്‍ക്കൊപ്പം കൂപ്പണുകള്‍, പ്രോഡക്റ്റ് സാമ്പിള്‍, ടിപ്സ്
ഷീറ്റ്, ബിസിനസ് റിപ്ലൈ എന്‍വലപ്പ് എന്നിവ ഉള്പെടുത്താറുണ്ട്.
പരസ്യ ഡിസൈന്‍ തത്വങ്ങള്‍
പരസ്യകല വിദഗ്ദ്ധനായ David Oglivy രൂപപ്പെടുത്തിയ ക്രമരേഖയാണ് Ogilvy ഫോര്‍മുല എന്നറിയപ്പെടുന്നത്. ഡിസൈനിംഗ്ന് അടിസ്ഥാനമായി ഈ ഫോര്‍മുല
ഉപയോഗിക്കുന്നു. വിഷ്വല്‍, ഹെഡ്-ലൈന്‍, കാപ്ഷന്‍, കോപ്പി, സിഗ്നേച്ചര്‍ എന്നീ
ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഫോര്‍മുല.
1.
വിഷ്വല്‍ പേജിന്റെ മുകളില്‍ ആയിരിക്കണം.
2.
ചിത്രങ്ങള്‍ക്ക് വിവരണങ്ങള്‍ ഉള്‍കൊള്ളുന്ന കാപ്ഷനുകള്‍ നല്‍കണം.
3.
ഇതിനു ശേഷമാണ് ഹെഡ്-ലൈന്‍ നല്‍കേണ്ടത്.
4.
ഇതിനെ തുടര്‍ന്ന് പ്രധാന പരസ്യ കോപ്പി നല്‍കണം.
5.
പേജിന്റെ താഴെ വലതു വശത്താണ് സിഗ്നേച്ചര്‍ അല്ലെങ്കില്‍ Contact Information നല്‍കേണ്ടത്. വായനക്കാരന്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഇടം
ഇതാണ്.
0 comments:
Post a Comment