മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Monday, January 22, 2018

Beat reporting


Beat reporting


ഒരു നിശ്ചിത പ്രദേശത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലേഖകര്‍ ബീറ്റ് റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്നു. വാര്‍ത്താമൂല്യമുള്ള, അല്ലെങ്കില്‍ നിരന്തരമായി വാര്‍ത്താപ്രാധന്യമുള്ള വിഷയങ്ങള്‍ സംഭവിക്കുന്നയിടങ്ങളെയാണ് ബീറ്റ് ആയി പരിഗണിക്കുന്നത്. കോടതി, പോലീസ് സ്റ്റേഷന്‍, നിയമസഭ, രാഷ്ട്രീയ പാര്‍ട്ടി ഓഫീസ്, പാര്‍ക്ക്, ബീച്ച്, ബസ് സ്റ്റാന്റ് മുതലായവ സ്ഥലങ്ങള്‍ ഒരു ലേഖകന് ബീറ്റുകള്‍ ആണ്. ബീറ്റ് ലേഖകന്റെ പ്രധാന ഉത്തരവാദിത്വം തനിക്കു അനുവദിച്ചിട്ടുള്ള പ്രദേശത്തെ പ്രധാന വ്യക്തികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തലാണ്. ഇതിലൂടെ അയാള്‍ക്ക് വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിയുന്നു. ബീറ്റ് ലേഖകന്‍ സ്വന്തമായാണ് വാര്‍ത്തകള്‍ കണ്ടെത്തുന്നത്. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായുള്ള മികച്ച ഒരു മാര്‍ഗമാണ് ബീറ്റുകള്‍. ഒരു മാധ്യമത്തെ സംബന്ധിച്ചിടത്തോളം മിക്കവാറും ബീറ്റ് ചുമതലയുള്ള ലേഖകന്‍ മാത്രമായിരിക്കും ആ പ്രദേശത്തെ വിവരങ്ങള്‍ ലഭിക്കാനുള്ള ഏക മാര്‍ഗ്ഗം. ബ്രേക്കിംഗ് ന്യൂസുകള്‍ പ്രധാനമായും വരുന്നത് ബീറ്റുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ എപ്പോഴും ജാഗരൂകരായിരിക്കേണ്ടതുണ്ട്. ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് അവരുടെ പ്രദേശത്തെ ചുറ്റിപറ്റി ശക്തമായ ഒരു ആശയവിനിമയ സൃംഗല ഉണ്ടാകാറുണ്ട്. ജനങ്ങളുമായി മാസങ്ങളോളം നീളുന്ന നിരന്തരമായ സമ്പര്‍ക്കത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തില്‍ ഒരു സൃംഗല നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ വാര്‍ത്തകള്‍ സംഭവിക്കുന്ന മാത്രയില്‍ തന്നെ ലേഖകന് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബീറ്റുകള്‍ നാലായി തരാം തിരിക്കാം:
Place Beat: വാര്‍ത്താ പ്രാധാന്യമുള്ള സ്ഥലങ്ങള്‍.
Subject Beat: പ്രത്യേക മേഖലകള്‍ അല്ലെങ്കില്‍ വിഷയങ്ങള്‍. ഉദാ: കല, ശാസ്ത്രം, കാര്‍ഷികം, ആരോഗ്യം, തൊഴില്‍, ജീവിതരീതി, വിധ്യബ്യാസം, വിനോദം, etc. സ്പെഷ്യല്‍ കറസ്പോണ്ടന്റ് ലേഖകര്‍ ഈ വിഭാഗത്തില്‍ പെടുന്നു.  
Issue Beat: ഒരു പ്രത്യേക വിഷയമായിരിക്കും ഇവിടെ ബീറ്റ് ആയി കാണുന്നത്. ബാലവേല, മണല്‍വാരല്‍, കൊലപാതക രാഷ്ട്രീയം, ആഗോള താപന മുതലായവ.
Experimental Beat: വിനോദസംബന്ധിയായ വിഷയങ്ങള്‍. ഫാഷന്‍, സിനിമ, ട്രെണ്ട്സ്, വസ്ത്രങ്ങള്‍, കളികള്‍, യാത്ര, ഒഴിവുകാലം മുതലായ വിഷയങ്ങള്‍.  

0 comments:

Post a Comment