General Assignment reporting
General Assignment reporting
വസ്തുതകള്‍ക്ക് പ്രാധാന്യം
കൊടുക്കേണ്ടുന്ന, വിഷയത്തിലൂന്നിയുള്ള രീതിയാണ് വാര്‍ത്താശേഖരണത്തിനായി പ്രധാനമായും
ഉപയോഗിക്കുന്നത്. സമയാധിഷ്ടിതമായി തീര്‍ക്കേണ്ടുന്ന വാര്ത്താസംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ പൊതുവേ ഈ രീതി അവലംഭിക്കുന്നു. ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ് തുടങ്ങിയ
ഉയര്‍ന്ന പദവിയിലുള്ള ലേഖകര്‍ തങ്ങളുടെ കീഴിലുള്ളവര്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍
ഏല്പിക്കുന്നത്. ഇതിനായി ഓരോ ലേഖകനും ദിവസേനയുള്ള ഷെഡ്യൂള്‍ തീരുമാനിക്കുന്നു. ബ്രേക്കിംഗ്
ന്യൂസ്, ഫീച്ചര്‍ മുതലായ ഏതു തരം വാര്‍ത്തകളും ഇവയില്‍ ഉള്‍പ്പെടാം. റോഡപകടങ്ങള്‍,
സമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, മത്സരങ്ങള്‍, സമരങ്ങള്‍ മുതലായവയാണ് ഇത്തരം വാര്‍ത്തകള്‍.
ഇവ സമയാധിഷ്ടിതമായി തീര്‍ക്കേണ്ടതുള്ളത്കൊണ്ട് ചുമതല ഏറ്റെടുക്കുന്ന ലേഖകര്‍ക്ക്
ദ്രുതഗതിയില്‍ എന്നാല്‍ കൃത്യതയോടെ വാര്‍ത്തകള്‍ എഴുതേണ്ടി വരും. കൂടാതെ
വാര്ത്തശേഖരണം നടത്തുന്ന സ്ഥലം, ജനങ്ങള്‍, പ്രധാന വ്യക്തികള്‍
എന്നിവയെപ്പറ്റിയുള്ള അറിവും ഇവിടെ പ്രധാനമാണ്. ഓരോ ലേഖകനും ചുമതലപ്പെടുത്തുന്ന
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഈ രീതിയെ തരം തിരിച്ചിട്ടുണ്ട്. ഉദാ: പൊളിറ്റിക്കല്‍
റിപ്പോര്‍ട്ടിംഗ് , എജുക്കേഷണല്‍ റിപ്പോര്‍ട്ടിംഗ്, ക്രൈം റിപ്പോര്‍ട്ടിംഗ്,
സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ്, വാര്‍ റിപ്പോര്‍ട്ടിംഗ്, etc.
0 comments:
Post a Comment