മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Monday, January 22, 2018

Speciality reporting


Speciality reporting
വാര്‍ത്തയെ നേരിട്ട് സമീപിക്കാതെ, ആഴത്തിലുള്ള വിശകലനങ്ങളോ, അതോ പ്രധാന വിഷയവുമായി ബന്ധപ്പെട്ടു നില്‍കുന്ന മറ്റു കാര്യങ്ങളോ ആണ് സ്പെഷ്യാലിറ്റി റിപ്പോര്‍ട്ടിംഗ്. വാര്‍ത്തയ്ക്ക് ആധാരമായ സംഭവത്തിന്‍റെ കാരണങ്ങള്‍, വേരുകള്‍, പ്രതിവിധികള്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന മറ്റു വിഷയങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതായി വരും. ഉദാഹരണത്തിനു കണ്ടല്‍ ചെടികള്‍ കൂട്ടമായി തീയിട്ടു നശിപിച്ചു എന്ന വാര്‍ത്ത വന്നു എന്നിരിക്കട്ടെ, അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, കാരണങ്ങള്‍, ഇതുണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍, പ്രതിവിധികള്‍ മുതലായ കാര്യങ്ങളായിരിക്കും സ്പെഷ്യാലിറ്റി റിപ്പോര്‍ട്ടര്‍ കണ്ടെത്തുന്നത്. വിദഗ്ദരുടെയും മറ്റും അഭിപ്രായങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ ഇത്തരം റിപ്പോര്‍ട്ടുകളില്‍ കൊടുക്കാറുണ്ട്. ഇവിടെ വാര്‍ത്തയുടെ വിശകലനത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ട് ലേഖകന്‍ മികച്ച എഴുത്തുകാരന്‍ കൂടി ആകേണ്ടതുണ്ട്.
Specialised type of stories

Follow up: ഒരു ദിവസം കൊണ്ട് വാര്‍ത്തകള്‍ അവസാനിക്കാറില്ല. പ്രധാന വാര്‍ത്തകളുടെ പിന്നീടുള്ള വളര്‍ച്ചയാണ് ഫോളോ അപ്പുകള്‍. വാര്‍ത്ത വന്നു പിറ്റേ ദിവസം മുതല്‍ ഫോളോ അപ്പുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഓഖി ദുരന്തമുണ്ടായത്തിനു ശേഷം ആഴ്ചകളോളം അതുമായി ബന്ധപ്പെട്ടു നിരവധി വാര്‍ത്തകളാണ് ഫോളോ അപ്പുകളായി വന്നത്.
Round up: സമയവും സ്ഥലവും ലാഭിക്കുന്നതിനായാണ് ഈ രീതി ഉപയോഗിക്കുന്നത്. ഒരേ ദിവസം സമാനമായ വിഷയങ്ങളുള്ള വാര്‍ത്തകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇവ ഒരൊറ്റ വാര്‍ത്തയായി കൊടുക്കുന്നതാണ് നല്ലത്. ഉദാ: വിവിധ ജില്ലകളിലായി നടന്ന റോഡപകടങ്ങള്‍, പഞ്ചായത്ത് ഇലക്ഷന്‍, ഹര്‍ത്താല്‍ വാര്‍ത്തകള്‍.
Side bar: പ്രധാനപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും ദൈര്‍ഗ്യം കൂടിയവയായിരിക്കും. പലപ്പോഴും സുപ്രധാനമായ വിവരങ്ങള്‍ വായനക്കാരന്‍ കാണാതെ പോകാന്‍ ഇത് കാരണമാകും. അതിനാല്‍ നീളം കൂടിയ വാര്‍ത്തകള്‍ ഒന്നിലധികം വാര്‍ത്തകളായി വിഭജിച്ചു, വെവ്വേറെ തലക്കെട്ടുകളില്‍ കൊടുക്കേണ്ടി വരും. ഇവയെ സൈഡ് ബാര്‍ എന്ന് വിളിക്കുന്നു.
Brights/Odds: രസകരമായ സംഭവങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളാണിവ. അപ്രതീക്ഷിതമായ ഒരു സംഭവമായിരിക്കും വാര്‍ത്തയ്ക്കു കാരണം. വിനോദം ലക്‌ഷ്യം വയ്കുന്നവയാണ് ഇത്തരം വാര്‍ത്തകള്‍.
Preview/Curtain raiser: ഒരു പ്രധാനപ്പെട്ട വാര്‍ത്താ വിഷയം സംഭവിക്കുന്നത്‌ മുന്‍പ് അതിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അവബോധമുണ്ടാക്കനായി നല്‍കുന്ന വാര്‍ത്തകള്‍ പ്രിവ്യു എന്നറിയപ്പെടുന്നു. ഇലക്ഷന് മുന്‍പ് അതിനെപ്പറ്റി നടത്തുന്ന അവലോകനങ്ങള്‍ ഇതിനുദാഹരണമാണ്.
Highlights: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ എഴുതുന്നത്‌.

0 comments:

Post a Comment