Advertising Campaign പരസ്യ കാമ്പയിന്‍
സംഘടിതമായ പ്രചാരണമാണ് പരസ്യ കാമ്പയിന്‍.
പരസ്യ മേഖലയെ സംബന്ധിച്ച് കാമ്പയിന്‍ ഒരു അവിഭാജ്യഘടകമാണ്. ഒരു പുതിയ ഉല്പന്നം
അവതരിപ്പിക്കുമ്പോള്‍, ആഘോഷ വേളകള്‍, പുതിയ ബ്രാഞ്ച് തുടങ്ങുമ്പോള്‍, സംഘര്‍ഷം
നേരിടുമ്പോള്‍, മുതലായ അവസരങ്ങളിലാണ് പരസ്യ കാമ്പയിന്‍ സഹായകരമാകുന്നത്. AIDA approach രീതിക്ക് അനുസൃതമായാണ് പരസ്യ കാമ്പയിന്‍
ചിട്ടപ്പെടുത്തുന്നത്. കാമ്പയിന്‍ ഒരേ സമയം ഒരു കലയും ശാസ്ത്രവുമാണ്. നിരവധി
ഘട്ടങ്ങളിലൂടെ പഠനങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് പരസ്യ കാമ്പയിന്‍
അവതരിപ്പിക്കുന്നത്. കാമ്പയിന്‍ ചിട്ടപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ നിരവധി
ഘടകങ്ങളുണ്ട്. ഉദാ:
-
ആനുകൂല്യങ്ങള്‍ നല്‍കുക
പ്രേക്ഷകനില്‍ സ്വാധീനം ചെലുത്താനുള്ള എളുപ്പമാര്‍ഗ്ഗം, കാമ്പയിന്‍ അവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ആനുകൂല്യങ്ങളാണ്. അവ ലളിതമായ എളുപ്പത്തില്‍ മനസിലാകുന്ന ഭാഷയിലാണ് അവതരിപ്പിക്കേണ്ടത്. ആനുകൂല്യങ്ങള്‍ ഉറപ്പുകലാണ്. പാലിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്.

ലളിതമായ അവതരണം
വൃത്തിയുള്ള ലേയൌട്ട് എളുപ്പത്തില്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കും. ലളിതമായ വാക്കുകളും, അതികം വലിച്ചു നീട്ടാത്ത വാചകങ്ങളും പരസ്യകോപ്പിയെ ആകര്‍ഷകമാക്കും. കടുത്ത നിറങ്ങള്‍, വായിക്കാന്‍ കഴിയാത്ത ഫോണ്ടുകള്‍, അമിതമായി ചിത്രങ്ങള്‍, മുതലായവ ഉപയോഗിക്കുന്നത് ലേയൌട്ട് സങ്കീര്‍ണ്ണമാക്കും

പ്രേക്ഷകനെ നേരിട്ട്
അഭിസംബോധന ചെയ്യുക
പ്രേക്ഷകനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ താത്പര്യം ഉണ്ടാകും. പരസ്യ കോപ്പിയില്‍ പ്രാദേശിക ഭാഷ, ബിംബങ്ങള്‍, കഥാപാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമായ രീതിയാണ്.

നവീന ആശയങ്ങള്‍
പുതുമ എന്നും പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ഘടകമാണ്. പറഞ്ഞു പഴകിയ കാര്യങ്ങള്‍ അവര്‍ തിരസ്കരിക്കാനാണ് സാധ്യത. പുതിയ ആശയങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് നമ്മെ വ്യത്യസ്ഥരാക്കാന്‍ സഹായിക്കും.

അസാധാരണമായ
പ്രസ്താവനകള്‍
USP അഥവാ Unique selling propositions സമാനതയുള്ള ഉത്പന്നങ്ങളില്‍ നിന്നും നമ്മെ വ്യത്യസ്ഥരാക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനായുപയോഗിക്കുന്ന പ്രസ്താവനകള്‍ ഒരിക്കലും വസ്തുതകള്‍ക്ക് വിരുദ്ധമാകരുത്. ഉല്പന്നത്തെക്കുറിച്ചുള്ള വിശദമായ പഠനം ഇതിനാവശ്യമാണ്. പ്രസ്താവനകള്‍ക്കൊപ്പം അതിനുള്ള വിശദീകരണവും കൊടുക്കുന്നത്തിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാം.

0 comments:
Post a Comment