Advertisement Appeals ആഡ് അപ്പീലുകള്‍
ഉപഭോക്താവിനെ ആകര്‍ഷിക്കാനും
സ്വാധീനിക്കാനും കഴിയുന്ന ഘടകങ്ങളാണ് ആഡ് അപ്പീലുകള്‍. ഓരോ വ്യക്തിക്കും അവരുടെ
അറിവിനും ചുറ്റുപാടുകള്‍ക്കും അനുസൃതമായി രൂപപ്പെടുന്ന വികാരപരവും ചിന്താപരവുമായ
ചില പ്രത്യേകതകളുണ്ട്. ഇവ പ്രചോദിപ്പിക്കാന്‍ കഴിയുന്ന സന്ദേശങ്ങള്‍ പരസ്യത്തിലുപയോഗിക്കുന്നത്
വഴി വ്യക്തികളില്‍ അനുകൂല പ്രതികരണം ഉണ്ടാക്കാന്‍ കഴിയും. അപ്പീലുകള്‍
വിവിധതരമുണ്ട് –
1.
Bandwagon – സമൂഹത്തില്‍
ഒറ്റപ്പെടുക എന്നത് ഏതൊരു മനുഷ്യനും താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് എല്ലാവരും
ചെയ്യുന്നത് പോലെ താനും ചെയ്യേണ്ടതുണ്ട് എന്നൊരു തോന്നല്‍ പലര്‍ക്കും ഉണ്ട്.
ഭൂരിഭാഗം ആളുകളും വാങ്ങുന്ന ഉത്പന്നം എന്ന രീതിയില്‍ മാര്‍ക്കെറ്റ്
ചെയ്യപ്പെടുന്നവ പ്രേക്ഷകരെ ആകര്‍ഷിക്കും.
2.
Humor – ഹാസ്യം ആകര്‍ഷക
ഘടകം എന്നതിലുപരി ഓര്‍ത്തു വയ്ക്കപ്പെടാന്‍ സാധ്യതയുള്ള സന്ദേശം കൂടിയാണ്.
ഹാസ്യരൂപത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രേക്ഷകര്‍
പെട്ടെന്നൊന്നും മറക്കില്ല.
3.
Nostalgic – ഹാസ്യം
പോലെ തന്നെ മനുഷ്യന്റെ മൃദുലവികാരങ്ങളെ സ്പര്‍ശിക്കുന്ന ഘടകമാണ് ഗൃഹാതുരുത്വം.
4.
Sex –
ബാഹ്യരൂപത്തിന്റെ ഭംഗി ഏതൊരു വ്യക്തിക്കും പ്രധാനപ്പെട്ടതാണ്. നിറം വണ്ണം ഉയരം
മുതലായ ആകര്‍ഷകഘടകങ്ങള്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു.
5.
Fear –
പരസ്യത്തില്‍ പറയുന്ന ഉത്പന്നം ഉപയോഗിച്ചില്ലെങ്കില്‍ പ്രേക്ഷകന് സംഭവിക്കാവുന്ന
ദോഷങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞു, അവരെ സ്വാധീനിക്കുന്നതിനായി
ഉപയോഗിക്കുന്നു.
6.
Scarcity – നിശ്ചിത സമയത്തിനുള്ളില്‍
ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുമെന്ന രീതിയിലുള്ള പരസ്യങ്ങള്‍ പ്രേക്ഷകരില്‍
ആകാംക്ഷയുണ്ടാക്കുകയും വില്പനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഓണം ഓഫര്‍, ആനുവല്‍
ക്ലിയറന്‍സ് സെയില്‍ മുതലായ ഉദാഹരണങ്ങളാണ്.
7.
Rational – ഒട്ടുമിക്ക
അപീലുകളുടെയും സ്വാധീനം യുക്തിചിന്ത കൊണ്ട് മറികടക്കാന്‍ സാധിക്കും. എന്നാല്‍
വസ്തുനിഷ്ടമായി വിവരങ്ങള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ യുക്തിക്ക് പ്രാധാന്യം
കൊട്ക്കുന്ന ഉപബോക്താക്കളെപ്പോലും സ്വാധീനിക്കും.
8.
Endorsement – സമൂഹത്തില്‍
അറിയപ്പെടുന്നവര്‍, സിനിമാതാരങ്ങള്‍ തുടങ്ങിയരെ ഉപയോഗിച്ച് ചെയ്യുന്ന പരസ്യങ്ങള്‍ക്ക്
സ്വാധീനശക്തി കൂടുതലായിരിക്കും.
ഇവ കൂടാതെ youth, brand,
music, personal, romance, adventure, seasonal, social തുടങ്ങി നിരവധി ആഡ് അപ്പീലുകള്‍ മാര്‍ക്കെറ്റ്
സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താറുണ്ട്.
0 comments:
Post a Comment