Online Advertising | നവ മാധ്യമ പരസ്യങ്ങള്‍
മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്
ഓണ്‍ലൈന്‍ പരസ്യങ്ങള്‍. ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കെറ്റിംഗ്,
ഇ-മെയില്‍ മാര്‍ക്കെറ്റിംഗ് എന്നിവ ഇതിന്റെ വിഭാഗങ്ങളാണ്. സമയം സ്ഥലം എന്നിവയുടെ
പരിധികള്‍ ഇല്ലാതെ പരസ്യങ്ങള്‍ ലോകത്തില്‍ എവിടെയുമുള്ള പ്രേക്ഷകനിലേക്ക് കുറഞ്ഞ
ചെലവില്‍ നേരിട്ടെത്തിക്കാം എന്നതാണ് ഓണ്‍ലൈന്‍ പരസ്യങ്ങളുടെ മേന്മ. ഒരിക്കല്‍
പ്രസിദ്ധീകരിച്ചാല്‍ പിന്നീടും മാറ്റങ്ങള്‍ വരുത്താം എന്നതും ഒരു സവിശേഷതയാണ്.
ചെറുകിട വ്യവസായികള്‍ ആണ് കൂടുതലായും ഇതിനെ ആശ്രയിക്കുന്നത്. ഗൂഗിള്‍, യാഹൂ
എന്നിവരാണ് ഈ മേഖലയിലെ വമ്പന്മാര്‍.
0 comments:
Post a Comment