Trade Name and Brand Name
കമ്പനിക്കു സമൂഹത്തില്‍ തിരിച്ചറിയപ്പെടുന്ന വ്യക്തിത്വം രൂപവത്കരിക്കുന്നതില്‍
പ്രധാനമാണ് ഇവ രണ്ടും. നിയമപരമായി രെജിസ്ടര്‍ ചെയ്യുന്നതിലൂടെ കമ്പനിക്കു
മാത്രമായി ഇവ ഉപയോഗിക്കുവാന്‍ സാധിക്കുന്നു.
Trade
Name (Trade Marks): ഉത്പാദകരായ കമ്പനിയുടെ പേരു
അല്ലെങ്കില്‍ ചിഹ്നം ആണ് ട്രേഡ് നെയിം. ഇത് ബ്രാന്‍ഡ് നാമത്തില്‍ നിന്നും
വ്യത്യസ്തം ആണ്. മാരുതി- സുസുകി എന്നത് ട്രേഡ് നാമവും, സ്വിഫ്റ്റ് എന്നത് ബ്രാന്‍ഡ്
നാമവും ആണ്.
Brand
Name: ഉത്പന്നത്തിന് ഉത്പാദകര്‍ നല്‍കുന്ന പേരാണ് ബ്രാന്‍ഡ്
നാമം. ഉപഭോക്താക്കള്‍ പലപ്പോഴും ബ്രാന്‍ഡ് നാമം വച്ചാണ് ഉത്പന്നങ്ങളെ
തിരിച്ചറിയുന്നത്. ഉദാഹരണത്തിന് നീലത്തിനു പലരും ഉജാല എന്ന് പറയാറുണ്ട്. ഇവിടെ
നീലം ഉല്‍പന്നവും ഉജാല ബ്രാന്‍ഡ് നാമവും ആണ്.
ട്രേഡ്/ ബ്രാന്‍ഡ് നാമങ്ങളുടെ പ്രത്യേകതകള്‍
-- അതുല്യമായ നാമങ്ങളോ ചിഹ്നങ്ങളോ എളുപ്പത്തില്‍ ഓര്‍മ്മയില്‍
തങ്ങി നില്കുന്നവയാണ്. ഇത് മറ്റു ഉത്പന്നങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയുന്നത്
സഹായിക്കുന്നു.
-- മൂല്യം, വ്യക്തിത്വം, വിശ്വാസം, പ്രൌഡി എന്നീ ഗുണങ്ങളെ
സൂചിപ്പിക്കുന്നതായിരിക്കണം ട്രേഡ് നെയിം അല്ലെങ്കില്‍ ട്രേഡ് മാര്‍ക്ക്. ഉദാ: വി-
ഗാര്‍ഡ്, റിലയന്‍സ്.
-- പ്രവര്‍ത്തനമേഖലക്ക് അല്ലെങ്കില്‍ ഉത്പന്നത്തിന്
അനുചിതമായിട്ടുള്ള പേരായിരിക്കണം. ഉദാ: ഒരു stabilizer കമ്പനിക്കു യോജിക്കുന്ന പേരാണ്
വി- ഗാര്‍ഡ്. മംഗോ ഫ്രൂട്ടി എന്ന പേര് തന്നെ ഉല്പന്നം എന്താണെന്ന്
സൂചിപ്പിക്കുന്നു.
=- എളുപ്പത്തില്‍ പറയാനും ഓര്‍ത്തെടുക്കാനും എഴുതാനും
വായിക്കാനും കഴിയുന്ന പേരായിരിക്കണം.
0 comments:
Post a Comment