Advertising Agencies പരസ്യ ഏജൻസികൾ
പരസ്യ നിർമ്മാണം, ഗവേഷണം, പ്രചാരണം തുടങ്ങി എല്ലാ വിധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന
സ്ഥാപനങ്ങളാണ് പരസ്യ ഏജൻസികൾ. പ്രധാനമായും രണ്ടു തരം ഉത്തരവാദിത്വങ്ങൾ
ആണ് പരസ്യ ഏജൻസികൾക്കുള്ളത്. മാർക്കറ്റിങ്ങ് സാഹചര്യത്തെപറ്റിയുള്ള ഗവേഷണവും പരസ്യ
നിർമ്മാണവും. രണ്ടും ദീർഗ്ഗകാലാടിസ്ഥാനത്തിൽ പ്രതിഫലനം ഉണ്ടാക്കുന്ന പ്രക്രിയകളാണ്.
സ്ഥാപനത്തിന്റെയും ഉത്പന്നത്തിന്റെയും സമൂഹത്തിലുള്ള സ്വീകാര്യത, പ്രേക്ഷകപ്രതികരണം,
എതിരാളികൾ ഉയർത്തുന്ന വെല്ലുവിളികൾ, പ്രചാരണത്തിന് ഉപയോഗിക്കേണ്ടുന്ന മാധ്യമങ്ങൾ മുതലായ
നിരവധി മേഖലകളെക്കുറിച്ചു വിശദമായ പഠനം നടത്തേണ്ടുന്ന ഉത്തരവാദിത്വം ഏജൻസികൾക്കാണുള്ളത്.
പരസ്യനിർമ്മാണവും വെല്ലുവിളി ഉയർത്തുന്ന മേഖലയാണ്. കോപ്പി റൈറ്റർ, പ്രൊഡക്ഷൻ കൺട്രോളർ,
ഡയറക്ടർ, ടെക്‌നിക്കൽ ക്രൂ മുതലായ നിരവധി പേർ
ഇതിനായി പ്രവർത്തിക്കേണ്ടതുണ്ട്. ഒരു സ്ഥാപനത്തിന് ഇത്രയും പേരെ ഒരുമിച്ചു കൊണ്ട്
വരുന്നത് അധികഭാരമാണ്. എന്നാൽ ഒരു പരസ്യത്തിൻറെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന
എല്ലാവരും ഉള്കൊള്ളുന്നതാണ് പരസ്യ ഏജൻസി. അഡ്മിനിസ്ട്രേഷൻ, ബിസിനസ്, ക്രീയേറ്റിവ്, മാർക്കറ്റിങ് എന്നിവയാണ് പരസ്യ ഏജൻസികളുടെ
വിവിധ വിഭാഗങ്ങൾ. ഇന്ത്യയിലെ പ്രധാന പരസ്യ ഏജൻസികൾ: ഒഗിൾവി ആൻഡ് മേത്തർ, ജെ വാൾട്ടർ
തോംപ്സൺ ഇന്ത്യ, ആർ. കെ. സ്വാമി, മുദ്ര കമ്മ്യുണിക്കേഷൻ, etc.
പ്രവർത്തനത്തിന്റെ രീതിക്കനുസരിച്ചു ഏജൻസികൾ തരം തിരിച്ചിട്ടുണ്ട്.
പ്രവർത്തനത്തിന്റെ രീതിക്കനുസരിച്ചു ഏജൻസികൾ തരം തിരിച്ചിട്ടുണ്ട്.
Full Service Agency
പരസ്യവുമായി ബന്ധപ്പെട്ട എല്ലാ
വിധ സേവനങ്ങളും ചെയ്തു കൊടുക്കുന്ന പരസ്യ ഏജൻസികളാണ് ഫുൾ സർവീസ് ഏജൻസികൾ. ഗവേഷണം, ആശയം,
നിർമ്മാണം, പ്രചാരണം മുതലായ എല്ലാ ചുമതലകളും നിർവഹിക്കാൻ ഇത്തരം ഏജൻസികൾക്ക് കഴിയും.
എന്നാൽ പ്രത്യേകിച്ച് ഒരു മേഖലയിലും അമിത പ്രാധാന്യം കൊടുക്കുന്നുമില്ല. പരസ്യ നിർമ്മാണത്തിന്റെ ഓരോ
ഘട്ടവും അതാത് വിഭാഗത്തിന്റെ തലവന്മാരാണ് നിയന്ത്രിക്കുന്നത്. നിരവധി വിഭാഗങ്ങൾ ഉൾകൊള്ളുന്നു
എന്നത് കൊണ്ട് തന്നെ മറ്റു ഏജൻസികളെ അപേക്ഷിച്ചു വളരെ സങ്കീർണ്ണമാണ് ഇവയുടെ പ്രവർത്തനം.
വലിയ തോതിലുള്ള പ്രചാരണത്തിന് ഇത്തരം ഏജൻസികളാണ് ഏറ്റവും അഭികാമ്യം.
In-House Agency
ഒരു സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന
ഏജൻസികളാണ് ഇൻ ഹൌസ്. ഇവ കമ്പനിയുടെ ഒരു വിഭാഗമായാണ് പ്രവർത്തിക്കുന്നത്. ഫുൾ സർവീസ് ഏജൻസികളെപ്പോലെ പരസ്യവുമായി ബന്ധപ്പെട്ട
എല്ലാ പ്രവർത്തനങ്ങളും ഇത്തരം ഏജൻസികൾ ചെയ്തു കൊടുക്കാറുണ്ട്. ഒട്ടു മിക്ക കോർപ്പറേറ്റ്
സ്ഥാപനങ്ങൾക്കും ഇൻ ഹൌസ് ഏജൻസികളുണ്ട്. പ്രചാരണത്തിന്റെ ചെലവ് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
Specialized Agencies
പരസ്യ നിർമ്മാണത്തിന്റെയും പ്രചാരണത്തിന്റെയും
ഏതെങ്കിലും ഒരു മേഖലയിൽ മാത്രം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന ഏജൻസികളാണ് ഇവ.ഉദാ:
മീഡിയ ബയിങ് ഏജൻസി, ഇന്ററാക്ടീവ് ഏജൻസി, ക്രിയേറ്റിവ് ഏജൻസി.
Media Buying Agency
മാധ്യമങ്ങളിൽ നിന്നും പരസ്യം
ചെയ്യാനുള്ള സ്ഥലവും സമയവും മുൻകൂട്ടി വാങ്ങി വയ്ക്കുന്ന സ്ഥാപനങ്ങളാണ് മീഡിയ ബയിങ്
ഏജൻസികൾ. മറ്റു പരസ്യ ഏജൻസികൾക്ക് ഇവർ വഴി മാധ്യമങ്ങളുമായി ബന്ധപ്പെടാൻ സാധിക്കുന്നു.
അതുകൊണ്ടു പരസ്യം ചെയ്യുന്നവർക്ക് ഓരോ മാധ്യമസ്ഥാപനങ്ങൾ കയറിയിറങ്ങേണ്ടി വരുന്നില്ല.
മീഡിയ പ്രധാനമായും ചെയ്യുന്ന പ്രവർത്തനം ഏകോപിപ്പിക്കലാണ്.
Interactive Agency
ഓൺലൈൻ മാധ്യമങ്ങളിൽ മാത്രമാണ്
ഇവർ പരസ്യ പ്രചാരണം നിർവഹിക്കുന്നത്. ഓൺലൈൻ മേഖലയ്ക്ക് ഉതകുന്ന ശൈലിയിലാണ് നിർമ്മാണവും
പ്രചാരണവും. മറ്റു ഏജൻസികളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞ പ്രചാരണമാണ് ഇവർ ചെയ്യുന്നത്.
സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, ഇ മെയിൽ മുതലായ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുന്നത്.
Creative Agency or Creative Boutique
പരസ്യനിർമ്മാണത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന
പ്രവർത്തനമാണ് ഇവയുടേത്. അതുകൊണ്ടു തന്നെ പരസ്യത്തിന്റെ അവതരണത്തിലും സന്ദേശത്തിലും
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം ഏജൻസികൾക്കാകുന്നു. സർഗ്ഗാത്മകവും വ്യത്യസ്തവുമായ
പരസ്യങ്ങൾ നിർമ്മിക്കുന്നതിലൂടെ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും. ഇവയുടെ പ്രവർത്തനം
നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നതിനാൽ പ്രചാരണത്തിനും കൂടുതൽ പ്രവർത്തനങ്ങൾക്കും മറ്റു
ഏജൻസികളെ സമീപിക്കേണ്ടി വരും. ഇവ ക്രിയേറ്റിവ് ബുട്ടീക്ക് എന്നും അറിയപ്പെടുന്നു.
0 comments:
Post a Comment