Newspaper Layout
പത്രത്താളുകളില്‍ വാര്‍ത്തയും
ചിത്രങ്ങളും മറ്റു ഘടകങ്ങളും ക്രമമായി അടുക്കുന്ന പ്രകൃയയാണ് ന്യൂസ് പേപ്പര്‍
ലേയൌട്ടിംഗ്. ഇതിനെ ന്യൂസ് പേപ്പര്‍ മേക്ക് അപ്പ് എന്നും വിളിക്കുന്നു. വാര്‍ത്തകള്‍ക്ക്
വ്യക്തത ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ലേയൌട്ടിംഗ് പ്രകൃയയാണ്.
ലേയൌട്ടിംഗ് ചെയ്യുന്നതിനായി നിരവധി സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഉദാ: Adobe In-Design, PageMaker, Coral draw. ലേയൌട്ട് ചെയ്യുന്നതിന് നിരവധി ശൈലികള്‍
പ്രാബല്യത്തിലുണ്ട്. സിമ്മട്രിക്കല്‍ ലേയൌട്ട്, അസിമ്മട്രിക്കല്‍ ലേയൌട്ട്
എന്നിവയാണ് പ്രധാനപ്പെട്ട ലേയൌട്ട് ശൈലികള്‍. ഇവയുടെ തന്നെ ഉപവിഭാഗങ്ങളാണ് വെര്‍ട്ടിക്കല്‍
ലേയൌട്ട്, ഹോറിസോണ്ടല്‍ ലേയൌട്ട്, ബ്രേസ് മേക്ക്അപ്പ്, ബ്രോക്കന്‍ കോളം
മേക്ക്അപ്പ്, സര്‍ക്കസ് മേക്ക്അപ്പ് എന്നിവ.
പത്രത്തിന്റെ
ഉള്ളടക്കങ്ങള്‍ വേണ്ടും വിധം ഓരോ താളുകളിലായി അടുക്കുന്ന പ്രകൃയയാണ് പേജിനേഷന്‍.
ലേയൌട്ടിംഗ് പ്രക്രിയ ഇതിന്റെ ഭാഗമാണ്.
0 comments:
Post a Comment